119.

سُـبْحانَ المَلِكِ القُدّوس (ثلاثا)

: (صححه الألباني في سنن أبي داود:١٤٣٠، وفي سنن النسائي:١٧٥٠)

“സുബ്ഹാനല്‍-മലിക്കി അല്‍-ഖുദ്ദൂസ്.”

(പരമാധികാരവും, അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍)!”. (മൂന്ന്  തവണ ചൊല്ലുക, മൂന്നാമത്തെ തവണയില്‍ ശബ്ദമുയര്‍ത്തി ചൊല്ലുക)

തഹജ്ജുദ്, വിത്ര്‍, തറാവീഹ്, ഖിയാമുലൈല്‍ നമസ്ക്കാരത്തിലെ പ്രാര്‍ത്ഥനകളും ദിക്റുകളും

വിത്റിലെ (‘തറാവീഹ്, ‘തഹജ്ജുദ്, ഖിയാമുല്ലൈലി’ യിലെ അവസാനത്തെ ഒറ്റയായ റകഅത്തിലെ) ഖുനൂത് പ്രാര്‍ത്ഥന

116.

اللّهُـمَّ اهْـدِنـي فـيمَنْ هَـدَيْـت، وَعـافِنـي فـيمَنْ عافَـيْت، وَتَوَلَّـني فـيمَنْ تَوَلَّـيْت ، وَبارِكْ لـي فـيما أَعْطَـيْت، وَقِـني شَرَّ ما قَضَـيْت، فَإِنَّـكَ تَقْـضي وَلا يُقْـضى عَلَـيْك ، إِنَّـهُ لا يَـذِلُّ مَنْ والَـيْت، وَلا يَعِـزُّ مَن عـادَيْت ، تَبـارَكْـتَ رَبَّـنا وَتَعـالَـيْت

: (صححه الألباني في سنن أبي داود:١٤٢٥ وفي سنن النسائي:١٧٤٥)

“അല്ലാഹുമ്മ-ഹ്ദിനീ ഫീമന്‍ ഹദയ്ത, വ ഗാഫിനീ ഫീമന്‍ ഗാഫയ്ത, വ തവല്ലനീ ഫീമന്‍ തവല്ലയ്ത, വ ബാരിക് ലീ ബീമാ അഅ്ത്വയ്ത, വഖിനീ ശര്‍റ മാ ഖളയ്ത, ഫ ഇന്നക തഖ്‌ള്വീ വലാ യുഖ്ള്വാ അലയ്ക, വ ഇന്നഹു ലാ യദില്ലു മന്‍ വാലയ്ത, വ ലാ യഗിസ്സു മന്‍ ആദയ്ത, തബാറക്ത റബ്ബനാ വ തആലയ്ത.”

“അല്ലാഹുവേ! നീ സന്മാര്‍ഗത്തിലാക്കിയവരുടെ കൂടെ നീ എന്നെയും സന്മാര്‍ഗത്തിലാക്കേണമേ. നീ മാപ്പും സൗഖ്യജീവിതവും നല്‍കിയവരുടെകൂടെ നീ എനിക്കും മാപ്പും സൗഖ്യജീവിതവും നല്‍കേണമേ. നീ സഖ്യവും മിത്രവും ചേര്‍ന്നവരുടെകൂടെ നീ എന്നെയും സഖ്യമായും മിത്രമായും ചേര്‍ക്കേണമേ. നീ എനിക്ക് നല്‍കിയതില്‍ അനുഗ്രഹം ചൊരിയേണമേ. നീ വിധിച്ചതിന്‍റെ തിന്മയില്‍ നിന്ന്  നീ എന്നെ കാക്കേണമേ; തീര്‍ച്ചയായും, നീ വിധിക്കുന്നു; നിന്‍റെ മേല്‍ വിധിക്കപ്പെടുകയില്ല! തീര്‍ച്ചയായും, നിന്നോട് സ്നേഹവും കൂറും സഖ്യവും കാണിച്ചവര്‍ നിന്ദ്യരാവുകയില്ല. നിന്നോട് ശത്രുതയും വിരോധവും വെറുപ്പും കാണിച്ചവര്‍ക്ക് അഭിമാനവും കരുത്തും ലഭിക്കുകയുമില്ല! ഞങ്ങളുടെ സൃഷ്ടാവും സംരക്ഷകനും അന്നംനല്‍കുന്നവനും രക്ഷിതാവുമായ റബ്ബേ! നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനും അത്യുന്നതനുമാകുന്നു!”

 

അതിനുശേഷം 117,118 ആം നമ്പര്‍ പ്രാര്‍ത്ഥനകളും ചൊല്ലുക:

117.

اللّهُـمَّ إِنِّـي أَعـوذُ بِرِضـاكَ مِنْ سَخَطِـك، وَبِمُعـافاتِـكَ مِنْ عُقوبَـتِك، وَأَعـوذُ بِكَ مِنْـك، لا أُحْصـي ثَنـاءً عَلَـيْك، أَنْـتَ كَمـا أَثْنَـيْتَ عَلـى نَفْسـِك

: (مسلم:٤٨٦ وصححه الألباني في سنن أبي داود:١٤٢٧)

“അല്ലാഹുമ്മ ഇന്നീ അഊദുബി രിള്വാക മിന്‍ സഖതിക, വബി മുആഫാതിക മിന്‍ ഗുഖൂബതിക, വ അഊദുബിക മിന്‍ക, ലാ ഉഹ്സീ ഥനാഅന്‍ അലയ്ക, അന്‍ത കമാ അസ്നയ്ത അലാ നഫ്സിക.”

“അല്ലാഹുവേ! നിശ്ചയം, നിന്‍റെ കോപത്തില്‍ നിന്നും നിന്‍റെ തൃപ്തിയും ഇഷ്ടവും കൊണ്ട് ഞാന്‍ രക്ഷതേടുന്നു. നിന്‍റെ ശിക്ഷയില്‍ നിന്നും നിന്‍റെ വിട്ടുവീഴ്ചയും മാപ്പും കൊണ്ട് ഞാന്‍ രക്ഷതേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അര്‍ഹിക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയില്ല! നീ നിന്‍റെ അതിമഹത്വം വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെതന്നെയാണ് നീ!”

118.

اللّهُـمَّ إِيّـاكَ نعْـبُدْ، وَلَـكَ نُصَلّـي وَنَسْـجُد، وَإِلَـيْكَ نَسْـعى وَنَحْـفِد، نَـرْجو رَحْمَـتَك، وَنَخْشـى عَـذابَك، إِنَّ عَـذابَكَ بالكـافرين ملْحَـق. اللّهُـمَّ إِنّا نَسْتَعـينُكَ وَنَسْتَـغْفِرُك، وَنُثْـنـي عَلَـيْك الخَـيْرَ، وَلا نَكْـفُرُك، وَنُـؤْمِنُ بِك، وَنَخْـضَعُ لَكَ وَنَخْـلَعُ مَنْ يَكْـفرُك

:(أخرجه البيهقي في السنن الكبرى وصحيح إسناده:٢١١/٢، وقال الشيح الألباني في إرواء الغليل وهذا إسناد صحيح،١٧١/٢ – وهو موقوف على عمر )

“അല്ലാഹുമ്മ ഇയ്യാക നഅ്ബുദു വ ലക നുസ്വല്ലീ വ നസ്ജുദു, വ ഇലയ്ക നസ്ഗാ വ നഹ്ഫിദു, നര്‍ജൂ വ റഹ്മതക, വ നഖ്ശാ അദാബക, ഇന്ന അദാബക ബില്‍ കാഫിരീന മുല്‍ഹഖുന്‍. അല്ലാഹുമ്മ ഇന്നാ നസ്തഈനുക വ നസ്തഗ്ഫിറുക വ നുഥ്നീ അലയ്കല്‍ ഖൈറ, വലാ നക്ഫുറുക, വ നുഅ്മിനു ബിക, വ നഖ്‌ളഗു ലക, വ നഖ്‌ലഗു മന്‍ യക്ഫുറുക.”

“അല്ലാഹുവേ! നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നെ മാത്രം ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. നിനക്കു മാത്രം ഞങ്ങള്‍ നമസ്ക്കരിക്കുകയും സുജൂദ് (സാഷ്ടാംഗം) ചെയ്യുകയും ചെയ്യുന്നു. നിന്നിലേക്ക്‌ ഞങ്ങള്‍ (സല്‍ക്കര്‍മ്മങ്ങള്‍ കൊണ്ട്) അദ്ധ്വാനിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. നിന്‍റെ കാരുണ്യം ഞങ്ങള്‍ (അത്യധികം) പ്രതീക്ഷിക്കുകയും നിന്‍റെ ശിക്ഷയെ ഞങ്ങള്‍ (അത്യധികം) ഭയക്കുകയും ചെയ്യുന്നു! തീര്‍ച്ചയായും, നിന്‍റെ ശിക്ഷ സത്യം (ഖുര്‍ആന്‍, ഹദീസ്…) നിഷേധിക്കുന്നവരുടെ മേലാണ്! അല്ലാഹുവേ! നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു. നിന്നോട് ഞങ്ങള്‍ പാപമോചനം തേടുന്നു. ഞങ്ങള്‍ നന്മകൊണ്ട് നിന്നെ (അത്യധികം) വാഴ്ത്തുന്നു! നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ നന്ദികാട്ടാതിരിക്കുന്നില്ല. നിന്നെ നിഷേധിക്കുന്നുമില്ല. ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നു. നിനക്ക് കീഴ്പ്പെടുകയും ചെയ്യുന്നു. നിന്നെ (നിന്‍റെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നവരെ ഞങ്ങള്‍ നിരാകരിക്കുകയും ചെയ്യുന്നു.”