പിശാചിനെയും അവന്റെ വസ്‘വാസ്ഉം (സിഹ്റും – മാരണവും, രോഗങ്ങളും) അകറ്റാനുള്ള പ്രാര്‍ത്ഥന
141.
الاسْتِعَاذَةُ بِاللهِ مِنْهُ
: (سورة المؤمنون:٩٧-٩٨) – “പിശാചില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുക”
142.
الأَذَانُ
: (البخاري:٦٠٨ ومسلم:٣٨٩) – “ബാങ്ക് (പല തവണ തുടരെ, തുടരെ) വിളിക്കുക.”
143.
الأذكار وقراءة القرآن
: (مسلم:٥٣٩/١) –
“ദിക്റുകള്‍ (പല തവണ തുടരെ, തുടരെ) ചൊല്ലുക; ഖുര്‍ആന്‍ (112: 1-4, 113: 1-5, 114: 1-6, 2: 255, 2: 285-286, 23: 117-118…. തുടങ്ങിയ സൂക്തങ്ങള്‍ പല തവണ തുടരെ, തുടരെ പാരായണം ചെയ്യുക.”
നബി(സ) അരുളി : “സൂറത്ത് അല്‍-ബഖറ പാരായണം ചെയ്യുന്ന വീടുകളില്‍ നിന്ന് ശൈത്താന് പുറത്ത് പോകുന്നു.” (മുസ്ലിം 780). പിശാചിനെയും അവന്റെ വസ്വാസും (സിഹ്റും – മാരണവും, ദുര്‍ബോധനവും, രോഗങ്ങളും) അകറ്റാന്‍ ചെയ്യുന്നതില്‍ പെട്ടതാണ് : എന്നും രാവിലേയും വൈകുന്നേരവും ചൊല്ലുന്ന ദിക്റുകളും പ്രാര്‍ത്ഥനകളും, ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴും ഉള്ള പ്രാര്‍ത്ഥനകള്‍, വീട്ടിലും പള്ളിയിലും പ്രവേശിക്കുമ്പോഴും അവിടെനിന്ന് പുറത്തേക്ക് പോകുമ്പോഴുമുള്ള പ്രാര്‍ത്ഥനകള്‍… തുടങ്ങിയവ ചൊല്ലല്‍. അതുകൂടാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മതനിയമത്തിലുള്ള സൂറത്ത് അല്‍-ബഖറ 2:255, 2:285-286 പാരായണം ചെയ്യല്‍, അതുപോലെ “ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്ക ലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍’ എന്ന് ദിവസവും നൂറ് തവണ ചൊല്ലിയാല്‍ ഒരു ദിവസം മുഴുവനും ശൈത്താനില്‍ നിന്ന് അല്ലാഹു സുരക്ഷ നല്‍കും!” (ബുഖാരി: 608, മുസ്ലിം: 389) ഇതെല്ലാം പിശാചിനെയും അവന്റെ വസ്വാസ് (സിഹ്റും – മാരണവും ദുര്‍ബോധനവും രോഗവും) അകറ്റാനുള്ള പ്രാര്‍ത്ഥനകളാണ്.