നബി(സ) യുടെ ഹജ്ജ്‌ ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: “നബി(സ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു:

 

236.

إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله

“(ഇന്നസ്സഫാ വല്‍മര്‍വത്ത മിന്‍ശആഇരില്ലാഹ്),

(“തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു”) (ഖുര്‍ആന്‍ 2:158)

 

ശേഷം അവിടുന്ന് (സ) പറഞ്ഞു:

 أَبْدَأُ بِمَا بَدَأَ اللهُ بِهِ

“അബ്ദഉ ബിമാ ബദഅ അല്ലാഹു ബിഹി”.

“ഞാനും അല്ലാഹു ആരംഭിച്ചത് കൊണ്ട് ആരംഭിക്കുന്നു.”

 

ശേഷം, അവിടുന്ന് (സ) സ്വഫാ മലയില്‍ കയറി കഅ്ബ കാണാവുന്നത്ര ഖിബ് ലക്ക് (കഅ്ബക്ക്) നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു :

 اللهُ أَكْـبَر 

 (“അല്ലാഹു അക്ബര്‍”) (“അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.”)

 

ശേഷം (സ്വഫാ മലയില്‍) ഇപ്രകാരം പറഞ്ഞു:

لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ

: (مسلم:١٢١٨)

“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍; ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു; അന്‍ജസ വഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു”.

(“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്‍റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്‍റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ (ഞങ്ങളുടെ കൈകളിലൂടെ) അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.”)

പിന്നീട് അവിടുന്ന് (സ) അപ്രകാരം മൂന്ന്‍ പ്രാവശ്യം പറഞ്ഞു. ഓരോ പ്രാവശ്യത്തിനുമിടയില്‍ (ഇഹപര കാര്യങ്ങള്‍ക്ക് വേണ്ടി) പ്രാര്‍ത്ഥിക്കുകയും ചെയ്തു. സഫാ മലയില്‍ ഈ ചെയ്തതു പോലെയെല്ലാം പിന്നീട് മര്‍വാ മലയില്‍ വെച്ചും ചെയ്തു.