നബി (സ) അരുളി : “ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍ (ചുവടെ വരുന്ന 209ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെ പദവികള്‍ ആയിരമായിരം ഉയര്‍ത്തുകയും), അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്!”

209.

لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير

:(حسن الألباني في سنن الترمذي :٣٤٢٨ وفي سنن ابن ماجة:٢٢٣٥ )

“ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും)! എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. മരിക്കുകയില്ല. എല്ലാ നന്മകളും അവന്‍റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്!”

208.

أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ أَهْلِـها، وَشَـرِّ ما فيها

:(صححه الألباني في صحيح الكلم الطيب:١٧٩ والنسائي في الكبرى:٨٨٢٦-٨٨٢٧ )

“അല്ലാഹുമ്മ റബ്ബ സ്സമാവാത്തി സ്സബ്ഇ വമാ അള്ലല്‍ന, വ റബ്ബല്‍ അര്‍ളീന സ്സബ്ഇ വ മാ അക്ലല്‍ന , വറബ്ബ ശ്വൈയാത്വീന വമാ അള്വലല്ന  , വ റബ്ബ രിയ്യാഹി വമാ ദറയ്ന, അസ്അലുക്ക ഖൈറ ഹാദിഹില്‍ കര്‍യതി വഖൈറ അഹ്ലിഹാ, വ ഖൈറ മാ ഫീഹാ , വഅഊദു ബിക്ക മിന്‍ ശര്‍രിഹാ, വശര്‍രി അഹ്ലിഹാ, വശര്‍രി മാ ഫീഹാ.”

“ഏഴാകാശങ്ങളുടെയും അവ ആവരണം ചെയ്യുന്നതിന്‍റെയും റബ്ബും (സൃഷ്ടാവും, സംരക്ഷകനും, ഉടമയും…), ഏഴ് ഭൂമിയുടെയും അവ വഹിച്ചതിന്‍റെയും റബ്ബും കാറ്റുകളുടെയും അവ അടിക്കപ്പെടുന്നതിന്‍റെയും റബ്ബുമായ അല്ലാഹുവേ! ഈ ഗ്രാമത്തിന്‍റെ (പട്ടണത്തിന്‍റെ സ്ഥലത്തിന്‍റെ…) നന്മയും അതിലെ നിവാസികളുടെ നന്മയും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ ഗ്രാമത്തിന്‍റെ തിന്മയില്‍ നിന്നും അതിലെ നിവാസികളുടെ തിന്മയില്‍ നിന്നും അതിലുള്ള എല്ലാറ്റിന്‍റെയും എല്ലാ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുകയും ചെയ്യുന്നു.”