ജാബിര്‍ (റ) നിവേദനം : ഞങ്ങള്‍ ഉയരം കയറുമ്പോള്‍ ഇപ്രകാരം പറയുമായിരുന്നു:

214.

اللهُ أَكْـبَر

“അല്ലാഹു അക്ബര്‍”. “(അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്.)”

ഞങ്ങള്‍ താഴോട്ട് ഇറങ്ങുമ്പോള്‍ ഇപ്രകാരം പറയുമായിരുന്നു:

سُبْـحانَ الله

:(البخاري : ٢٩٩٣)

“സുബ്ഹാനല്ലാഹ്”. (“അല്ലാഹു എത്രയധികം പരിശുദ്ധന്‍!”)

212.

أَسْتَـوْدِعُ اللَّهَ ديـنَكَ وَأَمانَتَـكَ، وَخَـواتيـمَ عَمَـلِك

:(صححه الألباني في سنن أبي داود:٢٦٠٠ وفي سنن الترمذي :٣٤٤٣ )

“അസ്തവ്ദിഉല്ലാഹ ദീനക്ക വഅമാനതക്ക, വഖവാതീമ അമലിക്ക.”

“താങ്കളുടെ മതചിട്ടയും സത്യസന്ധതയും കര്‍മ്മഫലവും (യാത്രയില്‍ സംരക്ഷിക്കപ്പെടുവാനായി) ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു.”

 

213.

زَوَّدَكَ اللَّهُ التقْوى، وَغَفَـرَذَنْـبَكَ، وَيَسَّـرَ لَكَ الخَـيْرَ حَيْـثُما كُنْـت

:(حسن الألباني في سنن الترمذي:٣٤٤٤ وفي صحيح الجامع :٣٥٧٩ )

“സവ്ദക്കല്ലാഹു തഖ്‌വ , വഗഫറ ദന്‍ബക്ക, വയസ്സറ ലക്കല്‍ ഖൈറ ഹൈസുമാ കുന്‍ത.”

“അല്ലാഹു താങ്കളില്‍ അല്ലാഹുവെ ഭയന്ന്‍ തിന്മ വെടിയല്‍ (തഖ്വ) നല്‍കുകയും, താങ്കളുടെ പാപം പൊറുക്കുകയും, താങ്കള്‍ എവിടെയാണെങ്കിലും താങ്കള്‍ക്ക് അല്ലാഹു എല്ലാ നന്മകളും എളുപ്പമാക്കിത്തരികയും ചെയ്യട്ടെ.”

211.

أَسْتَـوْدِعُكُـمُ اللَّهَ الَّذي لا تَضـيعُ وَدائِعُـه

:(صححه الألباني في سنن ابن ماجة : ٢٨٢٥)

“അസ്തവ്ദിഉകുമുല്ലാഹല്ലദീ ലാ തള്വീഉ വദാഇഉഹു.”

“നിങ്ങളെ ഞാന്‍ (യാത്ര പോകുമ്പോള്‍) അല്ലാഹുവില്‍ വിശ്വസിച്ചേല്‍പിക്കുന്നു. അവനില്‍ വിശ്വസിച്ചേല്‍പ്പിക്കപ്പെടുന്നവ പാഴായിപോവുകയില്ല!”

206.

بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت

:(صححه الألباني في سنن أبي داود:٢٦٠٢ وفي سنن الترمذي :٣٤٤٦) (صورة الزخرف :١٣-١٤)

“ബിസ്മില്ലാഹി വല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലദീ സഖറ ലനാ ഹാദ വമാ കുന്ന ലഹു മുഖ്രിനീന്‍, വഇന്നാ ഇലാ റബ്ബിനാ ലമുന്‍കലിബൂന്‍, അല്ഹംദുലില്ലാഹ്, അല്ഹംദുലില്ലാഹ്, അല്ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, സുബ്ഹാനക്ക അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ഫഗ്ഫിര്‍ലീ, ഫഇന്നഹു ലാ യഗ്ഫിറു ദുനൂബ ഇല്ലാ അന്‍ത.”

“അല്ലാഹുവിന്‍റെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ് . (ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു.) അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.  അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹുവേ! നീ എത്രയധികം കുറ്റമറ്റവനും എത്രയധികം പരിശുദ്ധനും! നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം (പാപം) ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല.”