(എ) 

മൂന്ന് ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴും നബി(സ) ഇപ്രകാരം ചൊല്ലി :

239.

 للهُ أَكْـبَر

“അല്ലാഹു അക്ബര്‍!”

(അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്!”)

പിന്നീട്, നബി(സ) ഒന്നാം ജംറ എറിഞ്ഞ ശേഷവും രണ്ടാം ജംറ എറിഞ്ഞ ശേഷവും അല്‍പം മുന്നോട്ട് നീങ്ങിനിന്ന്‍ ഇരുകൈകളും ഉയര്‍ത്തി ഖിബ് ലക്ക് നേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചു. (അപ്രകാരം ചെയ്യുക)

എന്നാല്‍, മൂന്നാമത്തെ ജംറയായ ജംറത്തുല്‍ അഖബയില്‍ എറിയുമ്പോള്‍ ഓരോ കല്ലിനോടൊപ്പവും “അല്ലാഹു അക്ബര്‍” എന്ന്‍ ചൊല്ലുക മാത്രമാണ് നബി(സ) ചെയ്തത്. ശേഷം, അവിടെ നില്‍ക്കാതെ (പ്രാര്‍ത്ഥിക്കാതെ) പിരിഞ്ഞ് പോകുകയും ചെയ്തു. :(البخاري :١٧٥٣)

(ബി)

ഹജ്ജിലെയും മറ്റും അറവ് (ബലി) നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന

(**)بِسْمِ اللهِ واللهُ أَكْبَرُ(*)، (اللَّهُمَّ مِنْكَ ولَكَ)، اللَّهُمَّ تَقَبَّلْ مِنِّي

:(*) مسلم:١٩٦٦

:(**) البيهقي:٢٨٧/٩

‘ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍, (അല്ലാഹുമ്മ മിന്‍ക വലക,) അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ.”

(“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ്.) അല്ലാഹുവേ! ഇത് എന്നില്‍ നിന്നും സ്വീകരിക്കേണമേ”)