(എ) 

മൂന്ന് ജംറകളില്‍ ഓരോ കല്ലുകൊണ്ട് എറിയുമ്പോഴും നബി(സ) ഇപ്രകാരം ചൊല്ലി :

239.

 للهُ أَكْـبَر

“അല്ലാഹു അക്ബര്‍!”

(അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്!”)

പിന്നീട്, നബി(സ) ഒന്നാം ജംറ എറിഞ്ഞ ശേഷവും രണ്ടാം ജംറ എറിഞ്ഞ ശേഷവും അല്‍പം മുന്നോട്ട് നീങ്ങിനിന്ന്‍ ഇരുകൈകളും ഉയര്‍ത്തി ഖിബ് ലക്ക് നേരെ തിരിഞ്ഞു പ്രാര്‍ത്ഥിച്ചു. (അപ്രകാരം ചെയ്യുക)

എന്നാല്‍, മൂന്നാമത്തെ ജംറയായ ജംറത്തുല്‍ അഖബയില്‍ എറിയുമ്പോള്‍ ഓരോ കല്ലിനോടൊപ്പവും “അല്ലാഹു അക്ബര്‍” എന്ന്‍ ചൊല്ലുക മാത്രമാണ് നബി(സ) ചെയ്തത്. ശേഷം, അവിടെ നില്‍ക്കാതെ (പ്രാര്‍ത്ഥിക്കാതെ) പിരിഞ്ഞ് പോകുകയും ചെയ്തു. :(البخاري :١٧٥٣)

(ബി)

ഹജ്ജിലെയും മറ്റും അറവ് (ബലി) നടത്തുമ്പോഴുള്ള പ്രാര്‍ത്ഥന

(**)بِسْمِ اللهِ واللهُ أَكْبَرُ(*)، (اللَّهُمَّ مِنْكَ ولَكَ)، اللَّهُمَّ تَقَبَّلْ مِنِّي

:(*) مسلم:١٩٦٦

:(**) البيهقي:٢٨٧/٩

‘ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍, (അല്ലാഹുമ്മ മിന്‍ക വലക,) അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ.”

(“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ്.) അല്ലാഹുവേ! ഇത് എന്നില്‍ നിന്നും സ്വീകരിക്കേണമേ”)

238. ജാബിര്‍ (റ) പറഞ്ഞു : “നബി(സ) തന്‍റെ ‘ഖസ്വ്വാഅ്’ എന്ന ഒട്ടകത്തില്‍ കയറി യാത്രയായി, മശ്അറുല്‍ ഹറാമില്‍ എത്തിയപ്പോള്‍ ഖിബ് ലക്കു നേരെ തിരിഞ്ഞു (ഇഹപര കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.) ശേഷം ചൊല്ലി:

االلهُ أكْبَر

“അല്ലാഹു അക്ബര്‍”, (“അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്!”)

 

 ശേഷം ഇപ്രകാരവും ചൊല്ലി:

  لا إلهَ إلاّ اللّهُ وَحْـدَهُ لا شَـريكَ له، لهُ المُلـكُ ولهُ الحَمـد، وهوَ على كلّ شيءٍ قدير

:(مسلم:١٢١٨)

 “ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരിക്കലഹു, ലഹുല്‍-മുല്‍കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍.”

(“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!”

അങ്ങിനെ സൂര്യന്‍ വരുന്നതുവരെ അവിടെ നിന്നു, സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതിന് മുമ്പായി അവിടെ നിന്ന് പുറപ്പെടുകയും ചെയ്തു.” (مسلم:١٢١٨)

നബി(സ) യുടെ ഹജ്ജ്‌ ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: “നബി(സ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു:

 

236.

إِنَّ الصَّفَا والمَرْوَةَ مِنْ شَعائرِ الله

“(ഇന്നസ്സഫാ വല്‍മര്‍വത്ത മിന്‍ശആഇരില്ലാഹ്),

(“തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു”) (ഖുര്‍ആന്‍ 2:158)

 

ശേഷം അവിടുന്ന് (സ) പറഞ്ഞു:

 أَبْدَأُ بِمَا بَدَأَ اللهُ بِهِ

“അബ്ദഉ ബിമാ ബദഅ അല്ലാഹു ബിഹി”.

“ഞാനും അല്ലാഹു ആരംഭിച്ചത് കൊണ്ട് ആരംഭിക്കുന്നു.”

 

ശേഷം, അവിടുന്ന് (സ) സ്വഫാ മലയില്‍ കയറി കഅ്ബ കാണാവുന്നത്ര ഖിബ് ലക്ക് (കഅ്ബക്ക്) നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു :

 اللهُ أَكْـبَر 

 (“അല്ലാഹു അക്ബര്‍”) (“അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.”)

 

ശേഷം (സ്വഫാ മലയില്‍) ഇപ്രകാരം പറഞ്ഞു:

لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ

: (مسلم:١٢١٨)

“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍; ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു; അന്‍ജസ വഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു”.

(“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്‍റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്‍റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ (ഞങ്ങളുടെ കൈകളിലൂടെ) അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.”)

പിന്നീട് അവിടുന്ന് (സ) അപ്രകാരം മൂന്ന്‍ പ്രാവശ്യം പറഞ്ഞു. ഓരോ പ്രാവശ്യത്തിനുമിടയില്‍ (ഇഹപര കാര്യങ്ങള്‍ക്ക് വേണ്ടി) പ്രാര്‍ത്ഥിക്കുകയും ചെയ്തു. സഫാ മലയില്‍ ഈ ചെയ്തതു പോലെയെല്ലാം പിന്നീട് മര്‍വാ മലയില്‍ വെച്ചും ചെയ്തു.

ഇബ്നു ഉമര്‍ (റ) നിവേദനം : “തീര്‍ച്ചയായും നബി(സ)യുടെ തല്‍ബിയത്ത്‌ ഇപ്രകാരമായിരുന്നു:

233.

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ

:(البخاري:١٥٤٩ ومسلم:١١٨٤)

“ലബ്ബയ്കല്ലാഹുമ്മ ലബ്ബയ്ക്, ലബ്ബയ്ക ലാ ശരീക ലക ലബ്ബയ്ക്, ഇന്നല്‍-ഹംദ, വന്നിഅ്മത്ത, ലക വല്‍-മുല്‍ക്, ലാ ശരീക ലക.”

(“അല്ലാഹുവേ! നിന്‍റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. നിന്‍റെ വിളി ഞാന്‍ കേട്ടെത്തിയിരിക്കുന്നു. നിനക്ക് ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിലോ സംരക്ഷണത്തിലോ ആരാധനക്കര്‍ഹനാകുവാനുള്ള അധികാരത്തിലോ ഒന്നും യഥാര്‍ത്ഥത്തില്‍ യാതൊരു പങ്കുകാരുമില്ല. നിന്‍റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം, എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. (കാരണം) എല്ലാ അനുഗ്രഹങ്ങളും നിന്നില്‍ നിന്നാണ്. (എല്ലാറ്റിലും) പരമാധികാരവും നിനക്കാണ്. (ഇവയൊന്നിലും) നിനക്ക് യാതൊരു പങ്കുകാരുമില്ലതന്നെ!”)