160.

(എ)

الَّلهُمَّ أَعِذْهُ مِنْ عَذَابِ الْقَبْرِ

: (رواه مالك، وصححه الألباني في مشكاة المصابيح:١٦٨٩)

“അല്ലാഹുമ്മ അഇദ്ഹു മിന്‍ അദാബില്‍ ഖബ്റി.”

“അല്ലാഹുവേ! ഖബര്‍ ശിക്ഷയില്‍ നിന്ന് ഇവന് (അല്ലെങ്കില്‍; ഇവള്‍ക്ക്) നീ രക്ഷ നല്‍കേണമേ.”

(ബി)

ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്:

اللهُـمِّ اجْعَلْـهُ فَرَطـاً وَذُخْـراً لِوالِـدَيه، وَشَفـيعاً مُجـاباً، اللهُـمِّ ثَـقِّلْ بِهِ مَوازيـنَهُما، وَأَعْـظِمْ بِهِ أُجـورَهُـما، وَأَلْـحِقْـهُ بِصالِـحِ الـمؤْمِنـين، وَاجْعَلْـهُ في كَفـالَةِ إِبْـراهـيم، وَقِهِ بِرَحْمَـتِكَ عَذابَ الْجَـحيم

: (المغني لابن قدامة:٤١٦/٣ والدروس المهمة لعامة الأمة للشيخ عبد العزيز بن عبدالله بن باز رحمه الله ص.١٥)

“അല്ലാഹുമ്മ ജ്അല്‍ഹു ഫറത്വന്‍ വദുഹ്രന്‍ ലിവാലിദയ്ഹി, വശഫീഅന്‍ മുജാബന്‍, അല്ലാഹുമ്മ സക്കില്‍ ബിഹി മവാസീനഹുമാ, വഅഅ്ളിം ബിഹി ഉജൂറഹുമാ, വല്‍ഹിക്ഹു ബിസ്വാലിഹില്‍ മുഅ്മിനീന്‍, വജ്അല്‍ഹു ഫീ കഫാലതി ഇബ്രാഹീം, വകിഹി ബിറഹ്മതിക്ക അദാബല്‍ ജഹീം.”

“അല്ലാഹുവേ! ഇവനെ ഇവന്‍റെ മാതാപിതാക്കള്‍ക്ക് മുന്‍കൂട്ടിയുള്ള പ്രതിഫലവും സൂക്ഷിക്കപ്പെട്ട നിക്ഷേപവും ഉത്തരം ലഭിക്കപ്പെടുന്ന (പരലോക) ശുപാര്‍ശകനും ആക്കേണമേ. അല്ലാഹുവേ! ഇവന്‍ കാരണത്താല്‍ അവരുടെ പരലോകത്തെ പ്രതിഫല ത്രാസ്‌ ഭാരമാക്കുകയും ചെയ്യേണമേ.

ഇവനെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും, (പരലോകത്ത്‌) ഇബ്റാഹീം(അ) ന്‍റെ സംരക്ഷണത്തിലാക്കുകയും ചെയ്യേണമേ. നിന്‍റെ പരമകാരുണ്യം കൊണ്ട് ഇവനെ നരകശിക്ഷയില്‍ നിന്ന് രക്ഷിക്കുകയും ഇവന്‍റെ വീടിനെക്കാള്‍ ഉത്തമമായ ഒരു വീടും ഇവന്‍റെ കുടുംബത്തേക്കാള്‍ ഉത്തമമായ ഒരു കുടുംബവും ഇവന് പകരം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ! ഞങ്ങളിലെ പൂര്‍വ്വികര്‍ക്കും ശിശുക്കള്‍ക്കും ഞങ്ങളുടെ മുമ്പുണ്ടായിരുന്ന സത്യവിശ്വാസികള്‍ക്കും നീ പൊറുത്ത് കൊടുക്കേണമേ.”

 

161.

اللهُـمِّ اجْعَلْـهُ لَنا فَرَطـاً، وَسَلَـفاً وَأَجْـراً

: (البخاري بين حديث رقم:١٣٣٤ و ١٣٣٥)

“അല്ലാഹുമ്മ-ജ്അല്‍ഹു ലനാ ഫറത്വന്‍, വ സലഫന്‍, വ അജ്റന്‍.”

“അല്ലാഹുവേ! ഇവനെ ഞങ്ങള്‍ക്ക്‌ (പരലോകത്തേക്ക്) മുന്‍കൂട്ടിയുള്ള പ്രതിഫലവും നിക്ഷേപവും പ്രതിഫലവും ആക്കേണമേ.”

ചുവടെ വരുന്ന പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്:

156.

اللهُـمِّ اغْفِـرْ لَهُ وَارْحَمْـه ، وَعافِهِ وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَدْ ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبُ الأَبْيَـضُ مِنَ الدَّنَـسْ ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه ، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار

: (مسلم:٩٦٣)

“അല്ലാഹുമ്മ ഗ്ഫിര്‍ ലഹു വര്‍ഹംഹു, വആഫിഹി വഅ്ഫു അന്‍ഹു, വഅക്’രിം നുസുലഹു, വവസ്സിഅ് മുദ്ഹലഹു, വഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബര്‍ദ്, വനക്കിഹി മിനല്‍ ഹത്വായാ കമാ നക്കയ്ത സ്സവ്ബല്‍ അബ്’യള്വ മിനദ്ദനസ്, വബ്ദില്‍ഹു ദാറന്‍ ഹയ്റന്‍ മിന്‍ ദാരിഹി, വഅഹ്ലന്‍ ഹൈറന്‍ മിന്‍ അഹ്ലിഹി, വസവ്ജന്‍ ഹൈറന്‍ മിന്‍ സവ്ജിഹി, വഅദ്ഹില്‍ഹുല്‍ ജന്ന, വഅഇദ്ഹു മിന്‍ അദാബില്‍ കബ്രി വഅദാബിന്നാര്‍.”

“അല്ലാഹുവേ! നീ അയാള്‍ക്ക്‌ (പേര് പറയുക) പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. ഇയാളുടെ (പരലോക) പ്രവേശനം ആദരപൂര്‍വ്വം ആക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ (ഇയാളുടെ പാപത്തെ) ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ. ഇയാളുടെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമ കുടുംബവും ഇണയേക്കാള്‍ ഇത്തമമായ ഇണയേയും ഇയാള്‍ക്ക്‌ നല്‍കേണമേ. ഇയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് ഇയാള്‍ക്ക്‌ രക്ഷ നല്‍കേണമേ.”

 

157.

اللهُـمِّ اغْفِـرْ لِحَيِّـنا وَمَيِّتِـنا وَشـاهِدِنا ، وَغائِبِـنا ، وَصَغيـرِنا وَكَبيـرِنا ، وَذَكَـرِنا وَأُنْثـانا . اللهُـمِّ مَنْ أَحْيَيْـتَهُ مِنّا فَأَحْيِـهِ عَلى الإِسْلام ،وَمَنْ تَوَفَّـيْتَهُ مِنّا فَتَوَفَّـهُ عَلى الإِيـمان ، اللهُـمِّ لا تَحْـرِمْنـا أَجْـرَه ، وَلا تُضِـلَّنا بَعْـدَه

: (مسلم:٩٦٣)

“അല്ലാഹുമ്മ ഗ്ഫിര്‍ ലിഹയ്യിനാ വമയ്യിത്തിനാ വശാഹിദിനാ, വഗാഇബിനാ, വസ്വഗീരിനാ വകബീരിനാ , വദകരിനാ വഉന്‍സാനാ. അല്ലാഹുമ്മ മന്‍ അഹ്’യയ്തഹു മിന്നാ ഫഅഹ്’യിഹി അലല്‍ ഇസ്ലാമി, വ മന്‍ തവഫ്ഫയ്തഹു മിന്നാ ഫതവഫ്ഫഹു അലല്‍ ഈമാനി, അല്ലാഹുമ്മ ലാ തഹ്’രിംനാ അജ്റഹു വ ലാ തുള്വില്ലനാ ബഅ്ദഹു”.

“അല്ലാഹുവേ! ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും ഇവിടെ ഹാജറുള്ളവര്‍ക്കും ഹാജറില്ലാത്തവര്‍ക്കും ഞങ്ങളില്‍ വലിയവര്‍ക്കും ചെറിയവര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നീ പൊറുത്ത് തരേണമേ. അല്ലാഹുവേ! നീ ഞങ്ങളില്‍ ജീവിപ്പിക്കുന്നവരെ ഇസ്‌ലാമില്‍ ജീവിപ്പിക്കുകയും ഞങ്ങളില്‍ മരിപ്പിക്കുന്നവരെ സത്യവിശ്വാസത്തോടെ ഈമാനുള്ളവനായി മരിപ്പിക്കുകയും ചെയ്യേണമേ. അല്ലാഹുവേ! ഇദ്ദേഹത്തിന്‍റെ പേരിലുള്ള (ക്ഷമക്കുള്ള) പ്രതിഫലം ഞങ്ങള്‍ക്ക്‌ നീ നിഷേധിക്കരുതേ. ഇദ്ദേഹത്തിന് ശേഷം നീ ഞങ്ങളെ വഴി തെറ്റിക്കുകയും (അനിസ്ലാമികതയില്‍ ആക്കുകയും) ചെയ്യരുതേ.”

 

158.

اللهُـمِّ إِنَّ فُلانَ بْنَ فُلانٍ في ذِمَّـتِك ، وَحَبْـلِ جِـوارِك ، فَقِـهِ مِنْ فِتْـنَةِ الْقَـبْرِ وَعَذابِ النّـار ، وَأَنْتَ أَهْلُ الْوَفـاءِ وَالْـحَقِّ ، فَاغْفِـرْ لَهُ وَارْحَمْـهُ ، إِنَّكَ أَنْتَ الغَـفورُ الـرَّحيم

: (صححه الألباني في سنن ابن ماجة:١٤٩٩ وفي سنن أبي داود:٣٢٠٢)

“അല്ലാഹുമ്മ ഇന്ന ഫുലാന ബ്ന ഫുലാനിന്‍ ഫീ ദിമ്മതിക്ക, വ ഹബ്ലി ജിവാരിക്ക, ഫകിഹി മിന്‍ ഫിത്‌നത്തില്‍ കബ്രി വഅദാബിന്നാര്‍, വ അന്‍ത അഹ്ലുല്‍ വഫാഇ വല്‍ ഹക്കി, ഫഗ്ഫിര്‍ ലഹു വര്‍ഹംഹു, ഇന്നക്ക അന്‍തല്‍ ഗഫൂറു റഹീം.”

“അല്ലാഹുവേ! ഇന്നവന്‍റെ പുത്രന്‍ (അല്ലെങ്കില്‍ : പുത്രി) ഇന്നയാള്‍ (വ്യക്തിയുടെ പേരു പറയാം) നിന്‍റെ പക്കലും നിന്‍റെ സംരക്ഷണത്തിലുമാണ്. അതിനാല്‍ നരകശിക്ഷയില്‍ നിന്നും ഖബറിലെ ദുരിതത്തില്‍ നിന്നും നീ ഇയാളെ സംരക്ഷിക്കേണമേ. നീ അതിവിശ്വസ്തനായവനും, അത്യധികം സത്യസന്ധനായവനുമാണ്! നീ ഇയാള്‍ക്ക് പൊറുത്ത് കൊടുക്കുകയും കരുണ ചെയ്യുകയും ചെയ്യേണമേ. നിശ്ചയം, നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണ ചെയ്യുന്നവനുമാണ്!”

 

159.

اللهُـمِّ عَبْـدُكَ وَابْنُ أَمَـتِك، احْتـاجَ إِلى رَحْمَـتِك، وَأَنْتَ غَنِـيٌّ عَنْ عَذابِـه، إِنْ كانَ مُحْـسِناً فَزِدْ في حَسَـناتِه، وَإِنْ كانَ مُسـيئاً فَتَـجاوَزْ عَنْـه

: (الحاكم:٣٥٩/١ وقال:إسناد صحيح،ووافقه الذهبي)

“അല്ലാഹുമ്മ അബ്ദുക്ക വബ്നു അമതിക്ക-ഹ്താജ ഇലാ റഹ്മതിക്ക, വഅന്‍ത ഗനിയ്യുന്‍ അന്‍ അദാബിഹി, ഇന്‍ കാന മുഹ്സിനന്‍ ഫസിദ് ഫീ ഹസനാതിഹി, വ ഇന്‍ കാന മുസീഅന്‍ ഫതജാവസ് അന്‍ഹ്.”

“അല്ലാഹുവേ! നിന്‍റെ അടിമയും ആരാധകനും, നിന്‍റെ അടിമസ്ത്രീയുടെ പുത്രനും (അല്ലെങ്കില്‍: പുത്രിയും) ഇതാ നിന്‍റെ കാരുണ്യത്തിന് ഏറെ ആവശ്യമായിരിക്കുന്നു. നീ ഇയാളെ ശിക്ഷിക്കേണ്ട ആവശ്യമില്ലാത്തവനാണ് ഇയാള്‍ നന്‍മ പ്രവര്‍ത്തിച്ചവനാണെങ്കില്‍. അവന്‍റെ നന്മയെ (പ്രതിഫലത്തെ) നീ വര്‍ദ്ധിപ്പിക്കേണമേ. ഇയാള്‍ തിന്‍മ പ്രവര്‍ത്തിച്ചവനാണെങ്കില്‍ അത് നീ വിട്ടുവീഴ്ച ചെയ്യേണമേ.”