നബി(സ) അരുളി : “പ്രാര്‍ത്ഥനയില്‍ ഉത്തമമായത് അറഫയിലെ പ്രാര്‍ത്ഥനയാണ്! ഞാനും എന്റെ മുന്‍ഗാമികളായ നബിമാരും പറഞ്ഞതില്‍ ഏറ്റവും ഉത്തമമായത് (ദിക്ര് : സ്തുതികീര്‍ത്തനം) ഇതാണ്:
237.
لا إلهَ إلاّ اللّهُ وَحْـدَهُ لا شَـريكَ له، لهُ المُلـكُ ولهُ الحَمـد، وهوَ على كلّ شيءٍ قدير
:(حسنه الألباني في سنن الترمذي:٣٥٨٥)
“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാ ശരിക്കലഹു, ലഹുല്‍-മുല്‍കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍.”
(“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന് ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അല്ലാഹു സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവാനാണ്!”
‘അറഫ’യിലെ പ്രധാന ദിക്റും പ്രാര്‍ത്ഥനയും ഇതാണ്.