ബാങ്ക് വിളിക്കുന്നവന്‍ പറഞ്ഞുതുടങ്ങുന്നതുപോലെ അത് കേള്‍ക്കുന്നവരും പറയേണ്ടതാണ്; ശേഷം :

حي على الصلاة، حي على الفلاح

എന്ന് കേള്‍ക്കുമ്പോള്‍ ഇപ്രകാരം പറയുക:

22.

Download

لَا حَوْلَ وَلَا قُوَّةَ إِلَّا بِالله

: (البخاري:٦١١ ومسلم:٣٨٣)

“ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ്”

(“അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.”)

 

ബാങ്ക് വിളിക്കുന്നവന്‍ “അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാഹ്” എന്ന് പറഞ്ഞ ഉടനെ അത് കേട്ടവന്‍ പറയുക :

23.

Download

وَأنَا أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللهِ رَبًّاً وَبِمُحَمَّدٍ رَسُولاً وَبِالإسْلاَمِ دِيناً .

: (البخاري:٦١١ ومسلم:٣٨٦)

“വഅന അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാശരീക്കലഹു, വഅന്ന മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു, റളീത്തു ബില്ലാഹി റബ്ബന്‍, വബി മുഹമ്മദിന്‍ റസൂലന്‍, വബില്‍ ഇസ്‌ലാമി ദീനന്‍.”

(“യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ്‌ (സ) അവന്‍റെ ദൂതനും അടിമയുമാണെന്നും ഞാനും സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനുമായ) റബ്ബായും, മുഹമ്മദി (സ)നെ നബിയായും, ഇസ്‌ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.”)

ബാങ്കിന് പ്രത്യുത്തരം (മുകളില്‍ പറഞ്ഞത്‌) ചെയ്ത ശേഷം അവന്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതാണ്.

 

24.

…اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ

(مسلم:٣٨٤)

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍…”

സ്വലാത്ത്‌ ചൊല്ലിയതിനുശേഷം അവന്‍ നബി (സ)ക്കു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിക്കട്ടെ:

25.

Download

(اَللّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّداً الْوَسِيلَةِ وَالْفَضِيلَةِ وَابْعَثْهُ مَقَامًا مَحْمُوداً الَّذِي وَعَدْتَهُ (*) (إِنَّكَ لاَ تُخْلِفُ الْمِيعَادْ)(**)

:(*)البخاري:٦١٤

:(**)ما بين المعكوفين للبيهقي:٤١٠/١ وحسن إسناده العلامة عبد العزيز بن باز في تحفة الأخيار:ص.٣٨

“അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅ്’വതി-ത്താമ്മത്തി, വസ്സ്വലാത്തില്‍ ഖാഇമതി, ആത്തി മുഹമ്മദന്‍ അല്‍-വസീലത്ത വല്‍-ഫദീലത്ത, വ-ബ്അസ്ഹു മഖാമന്‍ മഹ്മൂദനി-ല്ലദീ വ-അദ്തഹു. (ഇന്നക്ക ലാ തുഖ്’ലിഫുല്‍ മീആദ്)”

“ഈ പരിപൂര്‍ണ്ണമായ (ബാങ്ക്) വിളിയുടെയും ഈ ആസന്നമായ നമസ്കാരത്തിന്‍റെയും നാഥനായ അല്ലാഹുവേ! മുഹമ്മദ്‌ നബി(സ)ക്ക് (പരലോക ശുപാര്‍ശക്കുള്ള) വസീല, ഫദീല എന്നീ പദവികള്‍ നല്‍കേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അവിടുന്ന്‌ (സ)യെ നീ നിയോഗിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല.”

നബി(സ) നബി(സ) അരുളി : “ഇങ്ങിനെ (മുകളിലെ 25ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയ ആള്‍ക്ക് എന്‍റെ പരലോക ശുപാര്‍ശയായ ശഫാഅത് ലഭിക്കുന്നതായിരിക്കും.”

ശേഷം ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയില്‍ അവന്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.

നബി (സ) അരുളി:

 قَالَ رَسُولُ الله صلى الله عليه وسلم: «الدُّعَاءُ لاَ يُرَدُّ بَيْنَ الأَذانِ وَالإقَامَةِ»

:(صححه الألباني في سنن أبي داود:٥٢١ وفي سنن الترمذي:٢١٢)

26. “ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല.”