231. “നബി (സ) അരുളി : നിങ്ങളിലൊരാള്‍ക്ക് തന്‍റെ സ്നേഹിതനെ പ്രശംസിക്കാന്‍ നിര്‍ബന്ധമായാല്‍ അവന്‍ ഇപ്രകാരം പറയട്ടെ:

“അവനെ കുറിച്ച് ഞാന്‍ അങ്ങനെ ധരിക്കുന്നു. എന്നാല്‍ അല്ലാഹുവിനാണ് സൂക്ഷ്മമായി അവനെ കണക്കാക്കുന്നത്. അല്ലാഹുവിന്‍റെ പ്രശംസക്ക് മുമ്പില്‍ ഞാന്‍ ആരെയും മുന്തിക്കുന്നില്ല. അവന്‍ ഇന്നാലിന്ന രൂപത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു”.”

“അത് അവന്‍ അറിയുന്നുവെങ്കില്‍ മാത്രം പറയുക.”

:(البخاري:٢٦٦٢ ومسلم:٣٠٠٠)

230.

اللهُمَّ فأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لهُ قُرْبةً إليكَ يَوْمَ القِيَامةِ

:(البخاري:٦٣٦١ ومسلم:٢٦٠١)

“അല്ലാഹുമ്മ ഫഅയ്യുമാ മുഅ്മിനിന്‍ സബബ്തുഹു ഫജ്അല്‍ ദാലിക ലഹു കുര്‍ബതന്‍ ഇലൈക്ക യൌമല്‍ ഖിയാമ.”

“അല്ലാഹുവേ! ഏതൊരു സത്യവിശ്വാസിയെ ഞാന്‍ ആക്ഷേപിച്ചുവോ, അവനത് (ആ ആക്ഷേപിക്കപ്പെടല്‍, അതിന്‍റെ ദുഃഖം) വിചാരണനാളില്‍ നിന്നിലേക്ക്‌ ഒരു അടുപ്പബന്ധത്തിനുള്ള പുണ്യമാക്കി തീര്‍ക്കേണമേ.”

229. “നബി (സ) അരുളി : നിങ്ങള്‍ രാത്രിയില്‍ നായകള്‍ കുരക്കുന്നതോ കഴുതകള്‍ കരയുന്നതോ കേട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനോട് രക്ഷ ചോദിക്കുക. കാരണം നിങ്ങള്‍ കാണാത്ത ചിലത് (പിശാചുക്കളെയോ മറ്റൊ…) അവ കാണുന്നുണ്ട്.”

:(صححه الألباني في صحيح سنن أبي داود:٥١٠٣)

 

നിങ്ങള്‍ ഇപ്രകാരം അല്ലാഹുവിനോട് രക്ഷ ചോദിക്കുക:

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا فيه

“അല്ലാഹുമ്മ ഇന്നീ അഊദു ബിക്ക മിന്‍ ശര്‍രി മാ ഫീഹി.”

228. നബി (സ) അരുളി : “കോഴി കൂവുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം അത് (ആ കോഴി അനുഗ്രഹത്തിന്‍റെ) മലക്കിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക:

اللَّهُمَّ إنِّي أَسْأَلُك مِنْ فَضْلِكَ

“അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്ലിക.”

കഴുത കരയുന്നത് നിങ്ങള്‍ കേട്ടാല്‍ നിശ്ചയം ആ കഴുത പിശാചിനെ കണ്ടിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനോട് പിശാചില്‍ നിന്നും രക്ഷ ചോദിക്കുക” :(البخاري:٣٣٠٣ ومسلم:٢٧٢٩ )

اللّهُـمَّ اعصِمْنـي مِنَ الشَّيْـطانِ الرَّجـيم

“അല്ലാഹുമ്മ-അ്സ്വിംനീ മിന ശ്വൈത്ത്വാനി അറജീം.”

224. നബി (സ) അരുളി: “സത്യവിശ്വാസികളാകുന്നതുവരെ (ഈമാനുണ്ടാകുന്നതുവരെ) നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങളാരും സത്യവിശ്വാസികളും (ഈമാനുള്ളവരും, സ്വര്‍ഗാവകാശികളും) ആകുകയുമില്ല! നിങ്ങളുടെ ഇടയില്‍ പരസ്പരം സ്നേഹം ഉണ്ടായിത്തീരുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ സലാം (“അല്ലാഹു നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ.” എന്ന പ്രാര്‍ത്ഥന) അധികരിപ്പിക്കുക!”

:(مسلم:٥٤ وسنن ابن ماجه:٦٨)

 

225. അമ്മാര്‍ (റ) നിവേദനം: “മൂന്ന്‍ കാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അയാള്‍ സത്യവിശ്വാസം (ഈമാന്‍) ഉള്ളവനായി: “നിന്‍റെ ആത്മാവില്‍ നിന്നുള്ള നീതി പാലനം (അഥവാ, ഭരണകൂടത്തെയോ, ജനങ്ങളെയോ ഭയന്നിട്ടല്ലാതെ; അല്ലാഹുവെ ഭയന്നിട്ടുള്ള നീതിപാലനം), ലോകത്തിന് സലാം വ്യാപിപ്പിക്കല്‍, ദാരിദ്ര്യമുണ്ടായിരിക്കെ ദാനം ചെയ്യല്‍.”

:(البخاري:بين رقم ٢٧ ف ٢٨)

 

226. “അബ്ദുല്ലാഹ് ബ്ന്‍ഉമര്‍ (റ) നിവേദനം: ഒരാള്‍ നബി (സ) യോട് ചോദിച്ചു : ശ്രേഷ്ഠമായ ഇസ്ലാമെന്താണ് ? അവിടുന്ന് അരുളി: ‘ഭക്ഷണം കൊടുക്കുക, നിനക്ക് അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക എന്നതാണ്.”

:(البخاري:١٢ ومسلم:٣٩ )

“നബി(സ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു!”

:(السلسلة الصحيحة: ۲۰۳۵‚ وحسنه الألباني في صحيح الجامع  : ۴۵۲۳)

 

219. നബി(സ) അരുളി : “ആരെങ്കിലും എന്‍റെ [നബി(സ)യുടെ] മേല്‍ ഒരു സ്വലാത്ത് (“അല്ലാഹു നബി(സ)യുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ” എന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അതുചൊല്ലിയവന്‍റെ മേല്‍ പത്തു സ്വലാത്തിന്‍റെ (പത്തിരട്ടി അനുഗ്രഹവും രക്ഷയും നന്മകളും) പ്രതിഫലം നല്‍കുന്നു!”

നബി(സ) അരുളി : “ആരെങ്കിലും എന്‍റെമേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്‍റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും”

:(حسن الألباني في صحيح الجامع: ٦٣٥٧)

220. നബി (സ) അരുളി : “എന്‍റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ്… സ്ഥലമാക്കരുത്. എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക; നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്!”

:(صححه الألباني في سنن أبي داود :٢٠٤٢)

 

221. നബി(സ) അരുളി : “ഒരാളുടെ അടുക്കല്‍ വെച്ച് എന്‍റെ പേര്‍ സൂചിപ്പിക്കപ്പെട്ടിട്ടും അവന്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലാതിരുന്നാല്‍ അവന്‍ (അനുഗ്രഹവും രക്ഷയും നബി(സ)ക്ക് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതിലും അനുഗ്രഹവും രക്ഷയും തനിക്ക് നേടിയെടുക്കുന്നതിലും) പിശുക്കനാണ്!”

:(صححه الألباني في سنن الترمذي :٣٥٤٦)

 

222. നബി (സ) അരുളി : “അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്‍റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്.”

:(صححه الألباني في سنن النسائي:١٢٨٢)

 

223. നബി (സ) അരുളി: “വല്ലവനും എന്‍റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്‍റെ റൂഹിനെ എന്‍റെ മേല്‍ ഇടുന്നതാണ്.”

:(حسنه الألباني في سنن أبي داود:٢٠٤١ )

നബി(സ) തനിക്ക് സന്തോഷകരമായ വല്ലകാര്യവും (സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള കഴിവോ മറ്റൊ) ഉണ്ടായാല്‍ ഇപ്രകാരം പറയുമായിരുന്നു:

218.

الْحَمْـدُ للهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحات

:(صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠)

“അല്‍ഹംദു ലില്ലാഹില്ലദീ ബിനിഅ്മതിഹി തതിമ്മു സ്വാലിഹാത്ത്.”

“അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവന്റെ അനുഗ്രഹം കൊണ്ടാണ് നന്മകളും സല്‍ക്കര്‍മ്മങ്ങളും പൂര്‍ത്തിയാകുന്നത്!”

വെറുപ്പുളവാകുന്ന  വല്ല കാര്യവുമുണ്ടായാല്‍ നബി(സ) ഇപ്രകാരം പറയുമായിരുന്നു:

 الْحَمْـدُ للهِ على كُـلِّ حَالٍ

:(صححه الألباني في سلسلة الصحيحة: ٢٦٥ وفي صحيح الجامع:٤٦٤٠)

“അല്‍ഹംദു ലില്ലാഹി അലാ കുല്ലി ഹാല്‍.”

“എല്ലാ അവസ്ഥയിലും എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്.”

ഇബ്നു ഉമര്‍(റ) നിവേദനം : “നബി (സ)യുദ്ധമോ ഹജ്ജോ കഴിഞ്ഞു മടങ്ങുമ്പോള്‍ എല്ലാ ഉയര്‍ന്ന പ്രദേശങ്ങളിലും വെച്ച് ഇപ്രകാരം ചൊല്ലുമായിരുന്നു:

217.

للهُ أَكْـبَر، ا للهُ أَكْـبَر، ا للهُ أَكْـبَر

“അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍.”

ശേഷം അവിടുന്ന് പറയുമായിരുന്നു:

لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير، آيِبـونَ تائِبـونَ عابِـدونَ لِرَبِّـنا حـامِـدون، صَدَقَ اللهُ وَعْـدَه، وَنَصَـرَ عَبْـدَه، وَهَزَمَ الأَحْـزابَ وَحْـدَه

:(بخاري:٦٣٨٥ ومسلم : ١٣٤٤)

“ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്കു വലഹുല്‍ ഹംദ്, വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍, ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍, സ്വദഖല്ലാഹു വഅ്ദഹു, വനസ്വറ അബ്ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യം); എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ഞങ്ങളുടെ റബ്ബിനെ ആരാധിക്കുന്നവരും സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍.

അല്ലാഹു അവന്‍റെ വാഗ്ദാനം സത്യമാക്കിയിരിക്കുന്നു.അവന്‍ തന്‍റെ അടിമയെ (ആരാധനകനെ) സഹായിക്കുകയും, അവന്‍ ഒറ്റക്ക് (നമ്മുടെ കൈകളിലൂടെ) സഖ്യകക്ഷികളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു!”

നബി(സ) അരുളി : “ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ ഇപ്രകാരം പറയട്ടെ:

216.

أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق

:(مسلم : ٢٧٠٨)

“അഊദു ബികലിമാതില്ലാഹി താമ്മാതി മിന്‍ ശര്‍രി മാ ഹലഖ.”

“അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന്‍ ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു.”

എങ്കില്‍, അയാള്‍ അവിടെ നിന്ന് വീണ്ടും യാത്ര തിരിക്കുന്നതുവരെ അയാളെ (രോഗം, സിഹ്റ്, കണ്ണേറ്, ശാപം, വിഷാദരോഗം..) യാതൊരാപത്തും ബാധിക്കുകയില്ല തന്നെ!

ശേഷം, എവിടെയെങ്കിലും താമസിച്ചാലും, സ്വദേശത്തായിരുന്നാലും ദിവസവും വൈകുന്നേരം ഇത് മൂന്ന്‍ തവണ പറയുക.

:(مسلم:٢٧٠٩ و صححه الألباني في صحيح الجامع :٦٤٢٧)