“നബി (സ) അരുളി : ഒരാള്‍ ഇപ്രകാരം (ചുവടെ വരുന്ന 20ആം നമ്പര്‍ പ്രാര്‍ത്ഥന ദൃഢവിശ്വാസത്തോടെ) ചൊല്ലിയാല്‍ ശൈത്താന്‍ പറയും : ഈ ദിവസം മുഴുവനും അയാള്‍ എന്നില്‍ നിന്ന്  സംരക്ഷിക്കപ്പെട്ടവനാണ്.

20.

Download

أَعُوذُ بِاللهِ الْعَظِيمِ, وَبِوَجْهِهِ الُكَرِيمِ, وَسُلْطَانِهِ الْقَدِيمِ, مِنَ الشَّيْطَانِ الرَّجِيمِ

: (صححه الألباني في سنن أبي داود:٤٦٦)

“അഊദുബില്ലാഹില്‍അളീം, വബി വജിഹില്‍ കരീം, വസുല്‍ത്താനിഹില്‍ഖ്വദീം, മിന ശൈത്താനിര്‍റജീം.”

(“അതിമഹാനായ അല്ലാഹുവെ കൊണ്ടും, അതിമഹനീയമായ അവന്‍റെ വജ്ഹ് (മുഖം, തൃപ്തി) കൊണ്ടും, അനശ്വരമായ അവന്‍റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന്  അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.”)

തുടര്‍ന്ന് ചൊല്ലുക:

(*)بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ

(**)اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ،

(*) : (صححه الألباني في سنن ابن ماجة :٧٧١)

(**) : (مسلم:٧١٣ وصححه الألباني في سنن ابن ماجة:٧٧٢)

“ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അ’ലാറസൂലില്ലാഹി, അല്ലാഹുമ്മ ഇഫ്‌തഹ്ലീ അബ്-വാബ റഹ്മതിക.”

(“അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്‍റെ ദൂതന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ! നിന്‍റെ പരമകാരുണ്യത്തിന്‍റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ!.”)

19.

اَللهُمَّ اجْعَلْ فِي قَلْبِي نُوراً ، وَفِي لِسَانِي نُوراً ، وَفِي بَصَرِي نُوراً ، وَ فِي سَمْعِي نُوراً ، وَعَنْ يَمِينِي نُوراً، وَعَنْ شِمَالِي نُوراً، وَمِنْ فَوْقِي نُوراً، وَمِنْ تَحْتِي نُوراً ، وَمِنْ أَمَامِي نُوراً ، وَمِنْ خَلْفِي نُوراً ، وَاجْعَلْ لِي نُوراً

: (البخاري:٦٣١٦ ومسلم:٧٦٣)

“അല്ലാഹുമ്മ-ജ്അല്‍ ഫീ ഖല്‍ബീ നൂറന്‍, വ-ഫീ ലിസാനീ നൂറന്‍,  വ-ഫീ ബസ്വരീ നൂറന്‍, വ-ഫീ സമ്ഈ നൂറന്‍, വ-അ’ന്‍ യമീനീ നൂറന്‍, വ-അ’ന്‍ ശിമാലീ നൂറന്‍, വ-മിന്‍ ഫൌഖീ നൂറന്‍, വ-മിന്‍ തഹ്തീ നൂറന്‍,  വ-മിന്‍ അമാമീ നൂറന്‍, വ-മിന്‍ ഖല്‍ഫീ നൂറന്‍, വ-ജ്അല്‍ലീ നൂറാ.”

 

“അല്ലാഹുവേ, നീ എന്റെ ഹൃദയത്തില്‍ വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഉണ്ടാക്കേണമേ. നീ എന്റെ വാക്കുകളിലും, എന്റെ കാഴ്ചയിലും കേള്‍വിയിലും വെളിച്ചമുണ്ടാക്കേണമേ. നീ എന്റെ വലതു ഭാഗത്ത് നിന്നും, ഇടതു ഭാഗത്ത് നിന്നും മുകള്‍ഭാഗത്ത് നിന്നും (ആകാശത്ത് നിന്നും ) താഴ്ഭാഗത്തു നിന്നും (ഭൂമിയില്‍നിന്നും) മുന്ഭാഗത്ത് നിന്നും, പിന്‍ഭാഗത്ത് നിന്നും (എല്ലായിടത്തു നിന്നും) എനിക്ക് വെളിച്ചം നല്‍കേണമേ. അല്ലാഹുവേ, നീ എനിക്ക് വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) നല്‍കേണമേ.”

بِسْمِ اللهِ

: (مسلم:٢٠١٨)

“ബിസ്മില്ലാഹ്”

“അല്ലാഹുവിന്‍റെ നാമം (ചൊല്ലി)ക്കൊണ്ട് (ഞങ്ങള്‍ പ്രവേശിക്കുന്നു)”

 

السَّلاَمُ عَلَيْكُمْ

: (صححه الألباني في صحيح الجامع:٨٣٩)

“അസ്സലാമു അലൈക്കും”

“ശേഷം അവന്‍ അവന്‍റെ വീട്ടുകാര്‍ക്ക് സലാം പറയട്ടെ.”

നബി (സ) അരുളി : “ഒരാള്‍ തന്‍റെ വീട്ടില്‍ നിന്ന്  പുറപ്പെടുമ്പോള്‍ ‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’ (ചുവടെ വരുന്ന 16ആം നമ്പര്‍ പ്രാര്‍ത്ഥന ദൃഢവിശ്വാസത്തോടെ) ചൊല്ലിയാല്‍ അയാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായി. അയാള്‍ക്ക് അല്ലാഹു മതിയാകുന്നവനായി. അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായി. പിശാചുക്കള്‍ അയാള്‍ക്ക് കീഴടങ്ങിയതായി; ശേഷം പിശാച് മറ്റു പിശാചുക്കളോടു പറയും : ‘ഒരാള്‍ അല്ലാഹുവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലായാല്‍, അയാള്‍ അല്ലാഹുവിന്‍റെ സംരക്ഷണത്തിലായാല്‍ നിനക്കെന്തു ചെയ്യാനാകും?”

بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ

: (صححه الألباني في صحيح سنن أبي داود:٥٠٩٥ وصحيح الترمذي:٣٦٦٦)

‘ബിസ്മില്ലാഹ്, തവക്കല്‍ത്തു അലല്ലാഹ്, ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’

അല്ലാഹുവിന്‍റെ നാമത്തില്‍, ഞാന്‍ (എല്ലാ രക്ഷയുംതേടി) അല്ലാഹുവില്‍ വിശ്വസിച്ചു ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല”

നബി(സ) അരുളി : “ഒരു മുസ്‌ലിം ശരിയായ രൂപത്തില്‍ വുദു എടുത്ത് ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്…’ (എന്ന ചുവടെ വരുന്ന 13,14,15 നമ്പര്‍ പ്രാര്‍ത്ഥന ദൃഢമായ വിശ്വാസത്തോടെ) ചൊല്ലിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്‍റെ എട്ട് വാതിലും തുറന്നു കൊടുക്കപ്പെടാതിരിക്കില്ല! അയാള്‍ക്ക് ഇഷ്ടമുള്ള വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാവുന്നതാണ്.”

13.

Download

أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

: (مسلم:٢٣٤ وصححه الألباني في سنن ابن ماجة:٤٧٠)

” അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു, വ അശ്ഹദു അന്ന-മുഹമ്മദന്‍ അബ്ദഹു വ റസൂലഹു”

“യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. നിശ്ചയം, മുഹമ്മദ് (സ) അവന്‍റെ (അല്ലാഹുവിന്‍റെ) ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”

ശേഷം ചുവടെ വരുന്ന 14,15 പ്രാര്‍ത്ഥനകള്‍ ചൊല്ലുക:

14.

Download

اَللّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

: (صححه الألباني في سنن الترمذي:٥٥)

“അല്ലാഹുമ്മ-ജ്അല്‍നീ മിന-ത്തവ്വാബീന, വ-ജ്അല്‍നീ മിന-ല്‍-മുതത്വഹ്ഹരീന്‍”

“അല്ലാഹുവേ! നീ എന്നെ ധാരളമായി പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും പാപത്തില്‍നിന്നും മുക്തരാകുന്നവരിലും ഉള്‍പ്പെടുത്തേണമേ.”

15.

Download

سُبْحَانَكَ الَّلهُمَّ وَبِحَمْدِكَ أَشْهَدُ أَن لاَّ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

: (صححه الألباني في صحيح الجامع:٦١٨٠ والحاكم:٥٦٤/١)

“സുബ്ഹാനക-ല്ലാഹുമ്മ വ-ബി-ഹംദിക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലയ്ക”

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് പാപംപൊറുത്തുതരുവാന്‍ ഞാന്‍ ചോദിക്കുകയും നിന്‍റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.”

വുദുവിലെ പ്രാര്‍ത്ഥനകളും ദിക്റുകളും :

12.

Download

بِسْمِ اللهِ
: (حسن الألباني في سنن الترمذي:٢٥)

“ബിസ്മില്ലാഹ്” (അല്ലാഹുവിന്‍റെ നാമത്തില്‍) എന്ന് പറഞ്ഞ് വുദു എടുക്കുക.

11.

Download

غُفْرَانَكَ
: (صححه الألباني في صحيح سنن أبي داود:٣٠ وفي سنن الترمذي:٧)

” ഗുഫ്റാനക ”
“അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു”

10.

Download

اَللّهمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
: (البخاري:١٤٢ ومسلم:٣٧٥)

“അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന-ല്‍ ഖുബ്ഥി, വല്‍ ഖബാഇഥി”

“അല്ലാഹുവേ! എല്ലാ ഖുബ്ഥ് (ആണ്‍പിശാചി)ല്‍ നിന്നും, ഖുബാഇഥ് (പെണ്‍പിശാചി)ല്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.”

7.

Download

تُبْلِي وَيُخْلِفُ اللهُ تَعَالَى
: (صححه الألباني في صحيح الترمذي :١٨٣٨)

“തുബ്’ലീ, വ യുഖ്‌ലിഫു-ല്ലാഹ തആലാ”
“താങ്കള്‍ ഇത് (ഈ വസ്ത്രം) അണിഞ്ഞ് പഴയതാക്കുമ്പോള്‍ അത്യുന്നതായ അല്ലാഹു താങ്കള്‍ക്ക് (അതിന്) പകരം നല്‍കട്ടെ.”

8.

Download

إِلُبِسْ جَدِيداً وَعِشْ حَمِيداً وَمُتْ شَهِيداً
: (الألباني في سنن ابن ماجة:٣٥٥٨)

“ഇല്‍ബസ് ജദീദന്‍, വ-ഗിശ് ഹമീദന്‍, വ-മുത് ശഹീദന്‍”
നീ പുതിയ വസ്ത്രം അണിയുക, പ്രശംസിക്കപ്പെടുന്നവനായി ജീവിക്കുക, അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള രക്തസാക്ഷിയായി മരിക്കുകയും ചെയ്യുക.”