ചുവടെവരുന്ന 53,54 നമ്പര്‍ പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്:

53.

Download

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ
: (البخاري:٣٣٧٠)

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌.”
“അല്ലാഹുവേ! ഇബ്രാഹീം(അ)ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി(സ)ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്! അല്ലാഹുവേ! ഇബ്രാഹീം(അ) നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി(സ)യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ!), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്!”
“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ സ്വല്ലയ്ത അലാ ആലി ഇബ്റാഹീം, വ ബാരിക് അലാ മുഹമ്മ ദിന്‍ വഅലാ അസ്’വാജിഹി വ ദുര്‍രിയ്യത്തിഹി കമാ ബാറക്’ത അലാ ആലി ഇബ്റാഹീം, ഇന്നക ഹമീദുന്‍ മജീദ്‌.”

54.

Download

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ . وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيِّتِهِ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ . إِنَّكَ حَمِيدٌ مَجِيدٌ
: (البخاري:٣٣٦٩ ومسلم:٤٠٧ واللفظ له)

“അല്ലാഹുവേ! ഇബ്രാഹീം നബി (അ)യുടെ കുടുംബത്തിനുമേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി(സ)ക്കും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കുംമേല്‍ നീ രക്ഷയും സമാധാനവും ചൊരിയേണമേ! ഇബ്രാഹീം(അ)യുടെയും കുടുംബത്തിന്‍റെയും മേല്‍ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ നബി(സ)യുടെയും ഭാര്യമാരുടെയും സന്താനങ്ങളുടെയും മേല്‍ നീ അനുഗ്രഹം ചൊരിയേണമേ! തീര്‍ച്ചയായും, (അല്ലാഹുവേ!) നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.”

52.

Download

اَلتَّحِيَّاتُ لِلهِّ ، وَالصَّلَوَاتُ ، وَالطَّيِّبَاتُ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ، اَلسَّلاَمُ عَلَيْنَا وعَلَى عِبَادِ اللهِ الصَّالِحِينَ . أَشْهَدُ أَن لاَ إِلَهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّداُ عَبْدُهُ وَرَسُولُهُ

: (البخاري:٧٣٨١ ومسلم:٤٠٤)

“അത്തഹിയ്യാത്തു ലില്ലാഹി വ-സ്വലവാത്തു വ-ത്വയ്യിബാത്തു, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ല-ല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു”

“അത്തഹിയാത് (അതിമഹത്വവും, അനശ്വരതയും, കുറ്റമറ്റതും… ആയിട്ടുള്ള എല്ലാ സ്തുതികീര്‍ത്തനങ്ങളും) അല്ലാഹുവിനാണ്; ആരാധനകളും പ്രാര്‍ത്ഥനകളും സല്‍ക്കര്‍മ്മങ്ങളും അല്ലാഹുവിനാണ്. നബിയേ! അങ്ങേയ്ക്ക് അല്ലാഹുവിന്‍റെ സലാം, റഹ്മത്ത്, ബറകാത്ത് (സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും) ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്‍റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്‍റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”

ചുവടെ വരുന്ന 50, 51 നമ്പര്‍ പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്.

50.

Download

(*)سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ، (**)فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ

: صححه الألباني في سنن الترمذي:٥٨٠ وفي سنن أبي داود:١٤١٤(*)

: سورة المؤمنون:١٤ وصححه أبي داود:٦٠/٢(**)

“സജദ വജ്ഹിയ ലില്ലദീ ഖലകഹു വ ശക്ക സംഅഹു വ ബസ്വറഹു, ബി ഹൌലിഹി വ ക്വുവ്വതിഹി (ഫതബാറകല്ലാഹു അഹ്സനുല്‍ ഖാലികീന്‍)”

“എന്‍റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്‍റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് (അല്ലാഹുവിന്) എന്‍റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!”

51.

Download

اَللهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْراً ، وَضَعْ عَنِّي بِهَا وِزْراً ، وَاجْعَلْهَا لِي عِنْدَكَ ذُخْراً ، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ

: (حسنه الألباني في سنن الترمذي:٥٧٩)

“അല്ലാഹുമ്മ-ക്തുബ് ലീ ബിഹാ ഇന്‍ദക അജ്റന്‍, വളഅ് അന്നീ ബിഹാ വിദ്റന്‍, വ-ജ്അല്‍ഹാ ലീ ഇന്‍ദക ദുഹ്റന്‍, വ-തക്വബ്ബല്‍ഹാ മിന്നീ കമാ തക്വബ്ബല്‍ത‍ഹാ മിന്‍ അബ്ദിക ദാവൂദ്”

“അല്ലാഹുവേ! എനിക്ക് (ഖുര്‍ആന്‍ പാരായണത്തിലെ സുജൂദ് ചെയ്തതിനും മറ്റും) നിന്‍റെ അടുത്ത് പ്രതിഫലം രേഖപ്പെടുത്തേണമേ; എന്നില്‍ നിന്ന്  പാപങ്ങള്‍ നീ മായ്ചുകളയുകയും ചെയ്യേണമേ. ഇത് നിന്‍റെ അടുക്കല്‍ ഒരു നിക്ഷേപമാക്കേണമേ. നീ നിന്‍റെ അടിമയും ആരാധകനുമായ ദാവൂദ്(അ)ല്‍ നിന്ന് ഇത് സ്വീകരിച്ചതുപോലെ നീ എന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ.”

ചുവടെ വരുന്ന 48,49 നമ്പര്‍ പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളത്‌ ചൊല്ലാവുന്നതാണ്:

48.

Download

رَبِّ اغْفِرْلِي رَبِّ اغْفِرْلِي

: (صححه الألباني في سنن أبي داود:٨٧٤ وفي سنن النسائي:١٠٦٩)

“റബ്ബി-ഗ്ഫിര്‍ലീ, റബ്ബി-ഗ്ഫിര്‍ലീ”

“എന്റെ റബ്ബേ! എനിക്ക് പൊറുത്തു തരേണമേ, എന്റെ റബ്ബേ! എനിക്ക് പൊറുത്ത് തരേണമേ.”)

49.

Download

اللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي وَارْزُقْنـي وَارْفَعْـني

اللّهُـمَّ ]وفي لفض:ربِّ اغْفِرْ لِي[  : (في سنن ابن ماجة:٨٩٨) , اغفر لي وارحمني واجبرني:(صححه الألباني في سنن الترمذي:٢٨٤), وَعَافِنِي: (صححه الألباني في سنن أبي داود:٨٥٠) , وَاهْدِنِي وَارْزُقْنِي: (صححه الألباني في سنن الترمذي:٢٨٤) , وَارْفَعْنِي : (صححه الألباني في سنن ابن ماجة:٨٩٨ )

“അല്ലാഹുമ്മ-ഗ്ഫിര്‍ലീ, വ-ര്‍ഹംനീ, വജ്ബുര്‍നീ, വആഫിനീ, വഹ്ദിനീ, വ-ര്‍സുക്നീ, വ-ര്‍ഫഅ്നീ”

“അല്ലാഹുവേ! എനിക്ക് പൊറുത്ത് തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്ക് ശക്തി നല്‍കേണമേ, എനിക്ക് മാപ്പും ആരോഗ്യവും നല്‍കേണമേ, എനിക്ക് മാപ്പും ആരോഗ്യവും നല്‍കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ഉപജീവനം നല്‍കേണമേ, എന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തേണമേ.”

ചുവടെ വരുന്ന 41 – 47 നമ്പര്‍ പ്രാര്‍ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്:

41.

Download

(*) سُبْحَانَ رَبِّيَ الأَعْلَى (**) (ثلاث مرات)

: مسلم:٧٧٢ وصححه الألباني في سنن أبي داود:٨٧١(*)

: صححه الألباني في سنن النسائي:١١٣٣ وفي سنن ابن ماجة:٨٨٨(**)

“സുബ്ഹാന റബ്ബി-അല്‍-അഅ് ലാ”

“അത്യുന്നതനായ എന്റെ റബ്ബ് (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്‌…) എത്രയധികം പരിശുദ്ധന്‍!” (മൂന്നു തവണപറയുക)

 

42.

Download

سُبْحَانَكَ اللهُمَّ رَبَّنَا وَبِحَمْدِكَ اَللهُمَّ اغْفِرْلِي

(البخاري:٢٩٥ ومسلم:٤٨١)

“സുബ്ഹാനക-ല്ലാഹുമ്മ റബ്ബനാ വബിഹംദിക, അല്ലാഹുമ്മ-ഗ്ഫിര്‍ലീ”

“ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ.”

 

43.

Download

سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

: (مسلم:٤٨٧ وصححه الألباني في سنن أبي داود:٨٧٢)

“സുബ്ബൂഹുന്‍, ഖുദ്ദൂസുന്‍, റബ്ബുല്‍ മലാഇകതി വ-ര്‍റൂഹി”

“മലക്കുകളുടെയും റൂഹ് (ജിബ്രീല്‍)ന്‍റെയും റബ്ബ് എത്രയധികം പരിശുദ്ധന്‍!”

 

44.

Download

اَللهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ ، وَلَكَ أَسْلَمْتُ سَجَدَ وَجْهِيَ لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللهُ أَحْسَنُ الْخَالِقِينَ

: (مسلم:٧٧١)

“അല്ലാഹുമ്മ ലക സജദ്തു, വബിക ആമന്‍തു, വലക അസ്‌ലംതു, സജദ വജ്ഹിയ ലില്ലദീ ഖലകഹു വ സ്വവ്വറഹു, വ ശക്ക സംഅഹു വ ബസ്വറഹു,  തബാറക്കല്ലാഹു അഹ്സനുല്‍ ഖാലികീന്‍”

“അല്ലാഹുവേ! നിനക്ക് ഞാനിതാ സുജൂദും സാഷ്ടാംഗവും ചെയ്തിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വസിക്കുകയും നിനക്ക് ഞാന്‍ കീഴ്പെടുകയും ചെയ്തിരിക്കുന്നു. എന്റെ മുഖത്തെ സൃഷ്ടിക്കുകയും രൂപം നല്‍കുകയും, കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തവന്‍ (അല്ലാഹുവിന്) എന്റെ മുഖം സുജൂദ്‌ ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!”

 

45.

Download

سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ ، وَالْكِبْرِيَاءِ ، وَالْعَظَمَةِ

: (صححه الألباني في سنن أبي داود:٨٧٣وفي سنن النسائي:١١٣٢)

“സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്‌രിയാഇ, വല്‍-അള്വമതി”

“സര്‍വ്വശക്തിയുള്ളവനും; പരമാധികാരമുള്ളവനും, പരമാധിപത്യമുള്ളവനും; അതീവ പ്രൌഡിയുള്ളവനും; അതീവമഹത്വമുള്ളവനുമായവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍!”

46.

Download

اَللهُمَّ اغْفِرْليِ ذَنْبِي كُلَّهُ ، دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَّتَهُ وَسِرَّهُ

: (مسلم:٤٨٣)

“അല്ലാഹുമ്മ-ഗ്ഫിര്‍ലീ ദന്‍ബീ കുല്ലഹു, ദിക്കഹു വ ജില്ലഹു, വ അവ്വലഹു വ ആഖിറഹു, വ അലാനിയ്യതഹു വ സിര്‍റഹു”

“അല്ലാഹുവേ! എന്റെ എല്ലാ പാപങ്ങളും നീ എനിക്ക് പൊറുത്തുതരേണമേ. അതിലെ ചെറുതും വലുതും ആദ്യംചെയ്തതും ഭാവിയില്‍ ചെയ്യാവുന്നതും, പരസ്യമായി ചെയ്തതും രഹസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും.”

47.

Download

اَللهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ ، لاَ أُحْصِى ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

: (مسلم:٤٨٦)

“അല്ലാഹുമ്മ (ഇന്നീ) അഊദു ബി-രിള്വാക മിന്‍ സഖത്വിക, വ ബി-മുആഫാതിക മിന്‍ ഉഖൂബതിക, വ അഊദു ബിക മിന്‍ക, ലാ ഉഹ്സ്വീ സനാഅന്‍ അലയ്ക, അന്‍ത കമാ അസ്നയ്ത അലാ നഫ്സിക”

“അല്ലാഹുവേ! നിശ്ചയം, നിന്റെ കോപത്തില്‍ നിന്നും നിന്റെ തൃപ്തികൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്റെ ശിക്ഷയില്‍ നിന്നും നിന്റെ വിട്ടുവീഴ്ചകൊണ്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്നില്‍ നിന്നും (ഉള്ള എല്ലാ ശിക്ഷയെതൊട്ടും) ഞാന്‍ നിന്നോട് തന്നെ രക്ഷതേടുന്നു. നീ അര്‍ഹി‍ക്കുന്ന സ്തുതിയും നന്ദിയും എനിക്ക് കണക്കാക്കാന്‍ കഴിയാത്തത്രയുമാണ്! നീ നിന്നെക്കുറിച്ച് വാഴ്ത്തിയത് എങ്ങനെയാണോ അങ്ങനെതന്നെയാണ് നീ!”

38.

Download

سَمِعَ اللهُ لِمَنْ حَمِدَهُ

: (البخاري:٧٨٩ ومسلم:٣٩١)

“സമിഅ-ല്ലാഹു ലിമന്‍ ഹമിദഃ”

(“അല്ലാഹുവിനെ സ്തുതിക്കുന്നവര്‍ക്ക് ‌ അവന്‍ ഉത്തരം (അനുഗ്രഹം) നല്കട്ടെ!”)

 

ശേഷം ചുവടെ വരുന്ന 39,40 പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്:

ഹദീസ്‌ : “ഒരിക്കല്‍ ഞങ്ങള്‍ നബി(സ)യുടെ കൂടെ നമസ്കരിച്ചുകൊണ്ടിരിക്കെ റുകൂഇല്‍ നിന്ന് ഉയര്‍ന്നപ്പോള്‍ ഒരാള്‍ ഇത്…(ചുവടെ വരുന്ന 39ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലി. നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ചോദിച്ചു: ‘ആരാണത് ചൊല്ലിയത്‌?’ അയാള്‍ പറഞ്ഞു: ‘ഞാനാണ് ചൊല്ലിയത്‌.’ നബി(സ) പറഞ്ഞു: ‘മുപ്പതോളം മലക്കുകള്‍ ആരാണ് ആദ്യം (അതിനുള്ള മഹത്തായ പ്രതിഫലം) രേഖപ്പെടുത്തുക എന്നതില്‍ മത്സരിക്കുന്നതായി ഞാന്‍ കാണുകയുണ്ടായി!’.

 

39.

Download

رَبَّنَا وَلَكَ الْحَمْدُ حَمْداً كَثِيراً طَيِّباً مُبَارَكاً فِيهِ

:(البخاري:٧٩٩)

“റബ്ബനാ വലകല്‍-ഹംദു, ഹംദന്‍ കസീറന്‍, ത്വയ്യിബന്‍ മുബാറകന്‍ ഫീഹി”

ഞങ്ങളുടെ റബ്ബേ! നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും; സ്തുത്യര്‍ഹമായതും, എണ്ണമറ്റതും, അതിവിശിഷ്ടമായതും, അനുഗ്രഹീതമായതുമായ സ്തുതിയും നന്ദിയും!”

 

40.

Download

مِلْءَ السَّمـواتِ وَمِلْءَ الأَرْض ، وَما بَيْـنَهُمـا ، وَمِلْءَ ما شِئْـتَ مِنْ شَيءٍ بَعْـدْ . أَهـلَ الثَّـناءِ وَالمَجـدْ ، أََحَـقُّ ما قالَ العَبْـد ، وَكُلُّـنا لَكَ عَـبدْ . اللّهُـمَّ لا مانِعَ لِما أَعْطَـيْت ، وَلا مُعْطِـيَ لِما مَنَـعْت ، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد

: (مسلم:٤٧٧)

” റബ്ബനാ ലകല്‍ഹംദു മില്‍അ-സ്സമാവാത്തി വല്‍ അര്‍ള്വി, വ മില്‍അ മാ-ശിഅ്ത മിന്‍ ശൈഇന്‍ ബഅ്ദു. അഹ്’ല -സ്സനാഇ വല്‍-മജ്‌ദി , അഹഖ്ഖു മാ ഖാലല്‍ അബ്ദു, വ കുല്ലുനാ ലക അബ്ദുന്‍.  അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്ത, വലാ മുഅ്ത്വിയ ലിമാ മനഅ്ത , വലാ യന്‍ഫഉ ദല്‍-ജദ്ദി മിന്കല്‍ ജദ്ദു.”

(“ഞങ്ങളുടെ റബ്ബേ! ‘അതിപ്രതാപത്തിനും എല്ലാ സ്തുതികീര്‍ത്തനങ്ങള്‍ക്കും  അര്‍ഹനായവനേ!) ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലാറ്റിലും നിറയുന്ന അത്രയും സ്തുതിയും നന്ദിയും നിനക്കാണ്!…’ ഇതാണ് ഒരു അടിമ ഉച്ചരിക്കുന്ന വചനങ്ങളില്‍ ഏറ്റവും സത്യമായത്! ‘നിന്റെ മുന്നില്‍ ഞങ്ങള്‍ എല്ലാവരും വെറും അടിമകള്‍ മാത്രമാണ്.’ അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും  കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും  കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും (ശുപാര്‍ശാധികാരവും) ആര്‍ക്കും  ഉപയോഗപ്പെടില്ല. എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു (യഥാര്‍ത്ഥ) സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവുമെല്ലാം)!”)

ചുവടെ വരുന്ന 33, 34, 35, 36, 37 നമ്പര്‍ പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം ചൊല്ലാവുന്നതാണ്.

33.

Download

(*) سُبْحَانَ رَبِّي الْعَظِيمِ (**)  (ثلاث مرات)

(*) مسلم:٧٧٢ وصححه الألباني في سنن أبي داود:٨٧١

(**)صححه الألباني في سنن النسائي:١١٣٣ وفي سنن ابن ماجة:٨٨٨

“സുബ്ഹാന റബ്ബി-അല്‍-അളീം”

(അതിമഹത്വമുള്ള എന്റെ റബ്ബ് (സൃഷ്ടാവ്, സംരക്ഷകന്‍, അന്നംനല്‍കുന്നവന്‍, രക്ഷിതാവ്‌…) എത്രയധികം പരിശുദ്ധന്‍!”) (മൂന്ന് തവണ പറയുക).

 

34.

Download

سُبْحَانَكَ اللهُمَّ رَبَّنَا وَبِحَمْدِكَ اللهُمَّ اغْفِرْليِ

:(البخاري:٨١٧ ومسلم:٤٨٤)

“സുബ്ഹാനക-ല്ലാഹുമ്മ റബ്ബനാ വബിഹംദിക, അല്ലാഹുമ്മ-ഗ്ഫിര്‍ലീ”

(“ഞങ്ങളുടെ റബ്ബേ! അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്ക് ഞാന്‍ എല്ലാ സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു; അല്ലാഹുവേ! എനിക്ക് നീ പൊറുത്തുതരേണമേ.”)

 

35.

Download

سُبُّوحٌ قُدُّوسٌ رَبُّ الْمَلاَئِكَةِ وَالرُّوحِ

: (مسلم:٤٨٧ وصححه الألباني في سنن أبي داود:٨٧٢)

“സുബ്ബൂഹുന്‍, ഖുദ്ദൂസുന്‍, റബ്ബുല്‍ മലാഇകതി വ-ര്‍റൂഹി”

“മലക്കുകളുടെയും, റൂഹ് (ജിബ്രീല്‍)ന്റെയും റബ്ബ് എത്രയധികം പരിശുദ്ധന്‍!”

 

36.

Download

اَللهُمَّ لَكَ رَكَعْتَ ، وَبِكَ آمَنْتُ ، وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِي ، وَبَصَرِي ، وَمُخِّي ، وَعَظْمِي ، وَعَصَبِي ، وَمَا اسْتَقَلَّ بِهِ قَدَمِي

:(مسلم:٧٧١ وصححه الألباني في سنن أبي داود:٧٦٠)

“അല്ലാഹുമ്മ ലക റകഅ്തു, വ-ബിക ആമന്‍തു, വ-ലക അസ്‌ലംതു, ഖശഅ’ ലക സംഈ, വ ബസ്വരീ, വ മുഹ്ഹീ, വ അള്മീ, വ അസ്വബീ, വമാ-സ്തഖല്ല ബിഹി ഖദമീ”

“അല്ലാഹുവേ! നിന്റെ മുമ്പില്‍ ഞാന്‍ റുകൂഅ് ചെയ്തു തലകുനിച്ചു കീഴ്വഴങ്ങിയിരിക്കുന്നു; നിന്നില്‍ ഞാന്‍ വിശ്വാസിച്ചിരിക്കുന്നു; നിനക്ക് ഞാന്‍ കീഴ്പെട്ടിരിക്കുന്നു; എന്റെ കാഴ്ചയും കേള്‍വിയും മജ്ജയും ധമനികളും അസ്ഥിയും (എന്റെ പാദങ്ങള്‍ വഹിക്കുന്ന എല്ലാം) നിനക്കിതാ കീഴ്പ്പെട്ടിരിക്കുന്നു.”

 

37.

Download

سُبْحَانَ ذِي الْجَبَرُوتِ وَالْمَلَكُوتِ ، وَالْكِبْرِيَاءِ ، وَالْعَظَمَةِ

: ( صححه الألباني في سنن أبي داود:٨٧٣ وفي سنن النسائي:١٠٤٩)

“സുബ്ഹാന ദി-ല്‍-ജബറൂതി വല്‍-മലകൂതി, വല്‍-കിബ്‌രിയാഇ, വല്‍-അള്വമതി”

“സര്‍വ്വശക്തിയുള്ളവനും; പരമാധികാരമുള്ളവനും, പരമാധിപത്യമുള്ളവനും; അതീവപ്രൗഢിയുള്ളവനും; അതീവമഹത്വമുള്ളവനുമായവന്‍ (അല്ലാഹു) എത്രയധികം പരിശുദ്ധന്‍!”

ചുവടെ വരുന്ന 27, 28, 29, 30, 32 നമ്പര്‍ പ്രാര്‍ത്ഥനകളില്‍ ഇഷ്ടമുള്ളതെല്ലാം നമസ്കാരത്തില്‍ കൈകെട്ടിയ ഉടനെ ചൊല്ലാവുന്നതാണ്:

27.

Download

اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ ، اَللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ ، اَللهُمَّ اغْسِلْنِي مِنَ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ .

:(البخاري:٧٤٤ ومسلم:٥٩٨)

“അല്ലാഹുമ്മ ബാഇദ് ബയ്നീ വബയ്ന ഖത്വായായ കമാ ബാഅദ്ത ബയ്നല്‍ മശ്’രിഖി വല്‍-മഗ്’രിബി, അല്ലാഹുമ്മ നഖിനീ മിന്‍ ഖത്വായായ കമാ യുനഖ ഥൌബുല്‍ അബ്’യളു മിന-ദ്ദനസി, അല്ലാഹുമ്മ-ഗ്സില്‍നീ മിന്‍ ഖത്വായായ ബി-സ്സല്‍ജി വല്‍-മാഇ വല്‍-ബറദ്”

“അല്ലാഹുവേ! കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകറ്റിയതുപോലെ എന്നെയും എന്‍റെ പാപങ്ങളെയും നീ അകറ്റേണമേ. അല്ലാഹുവേ! വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്‍റെ പാപങ്ങളില്‍ നിന്ന്  നീ ശുദ്ധിയാക്കേണമേ. അല്ലാഹുവേ! ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് എന്‍റെ പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധിയാക്കേണമേ.”

 

28.

Download

سُبْحَانَكَ اللهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ

(صححه الألباني في سنن الترمذي:٢٤٣ وفي سنن ابن ماجة:٨٠٦)

“സുബ്ഹാനക-ല്ലാഹുമ്മ വ-ബി-ഹംദിക, വതബാറക-സ്മുക, വ തആലാ ജദ്ദുക, വ-ലാ-ഇലാഹ ഗയ്റുക”

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയും. നിന്‍റെ നാമം എല്ലാ അനുഗ്രഹങ്ങളുമുള്‍ക്കൊള്ളുന്നതും, നിന്‍റെ സ്ഥാനം പരമോന്നതവുമാകുന്നു. ആരാധനക്കര്‍ഹനായ യഥാര്‍ത്ഥ ദൈവം നീയല്ലാതെ മറ്റാരുമില്ല.”

29.

Download

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضِ حَنِيفاً وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي ، وَنُسْكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ . اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ، ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلاَّ أَنْتَ .  وَاهْدِنِي لأَحْسَنِ الْأَخْلاَقِ لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ ، وَاصْرِفْ عَنِّي سَيِّئَهَا ، لاَ يَصْرِفُ عَنِّي سَيِّئَهَا إِلاَّ أَنْتَ لَبَّيْكَ وَسَعْدَيْكَ ، وَالْخَيْرُ كُلُّهُ بِيَدَيْكَ .  وَالشَّرُّ لَيْسَ إِلَيْكَ أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ.

: (مسلم:٧٧١)

” വജ്ജഹ്തു വജ്ഹിയ ലില്ലദീ ഫത്വറ-സ്സമാവാത്തി വല്‍-അര്‍ള ഹനീഫന്‍ വമാ അന-മിനല്‍-മുശ്രിക്കീന്‍. ഇന്ന സ്വലാത്തീ, വ-നുസുകീ, വ-മഹ്’യായ, വ-മമാത്തീ ലില്ലാഹി റബ്ബില്‍-ആലമീന്‍. ലാ ശരീക-ലഹു വ-ബി-ദാലിക ഉമിര്‍ത്തു വ അന-മിനല്‍-മുസ്ലിമീന്‍. അല്ലാഹുമ്മ അന്‍ത-ല്‍-മലികു ലാ-ഇലാഹ-ഇല്ലാ അന്‍ത, അന്‍ത റബ്ബീ വ-അനാ അബ്ദുക, ള്വലംത്തു നഫ്സീ വ-അ്തറഫ്ത്തു ബി-ദന്‍ബീ ഫ-അ്ഫിര്‍ലീ ദുനൂബീ ജമീഅന്‍, ഇന്നഹു ലാ യഅ്ഫിറു-ദ്ദുനൂബ ഇല്ലാ അന്‍ത, വ-ഹ്ദിനീ ലി-അഹ്സനില്‍ അഖ്’ലാഖി, ലാ യഹ്ദീ ലി-അഹ്സനിഹാ ഇല്ലാ അന്‍ത, വ-സ്’രിഫ് അ’ന്നീ സയ്യിഅഹാ, ലാ യസ്’രിഫു അ’ന്നീ സയ്യിഅഹാ ഇല്ലാ അന്‍ത, ലബ്ബക്ക വ സഅ്ദയ്ക, വല്‍-ഖൈറു കുല്ലുഹു ബി-യദയ്ക, വ-ശ്‍ശര്‍റു ലയ്സ ഇലയ്ക, അനാ-ബിക വ-ഇലയ്ക, തബാറക്ത വ-തആലയ്ത , അസ്തഗ്ഫിറുക വ അതൂബു ഇലയ്ക ”

“ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക്‌ (അല്ലാഹുവിലേക്ക്‌) ഞാനെന്റെ മുഖത്തെ നിഷ്കളങ്കമായി തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനാണ്. അവന് (തന്റെ കൂടെ ആരാധിക്കപ്പെടുവാനോ മറ്റോ ഒന്നിലും) പങ്കുകാരേ ഇല്ല. അതാണ്‌ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ (അല്ലാഹുവിന് കീഴടങ്ങിയവരില്‍) പെട്ടവനാണ്.

അല്ലാഹുവേ! പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്ന്‍ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്. ഞാന്‍ (പാപം ചെയ്ത്) എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ! നിശ്ചയം, നീ (അല്ലാഹു) അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

(അല്ലാഹുവേ!) നീ ഉത്തമ സ്വഭാവഗുണങ്ങളിലേക്ക് എന്നെ നയിക്കേണമേ, അതിലേക്ക് നയിക്കുവാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല. നീ എന്നില്‍ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ തടയേണമേ, അതിനെ എന്നില്‍ നിന്ന് തടയാന്‍ കഴിവുള്ളവന്‍ നീ അല്ലാതെ മറ്റാരുമില്ല.

(അല്ലാഹുവേ!) നിന്റെ വിളിക്ക് ഞാനുത്തരം ചെയ്യുകയും, ഞാന്‍ സന്തോഷപൂര്‍വ്വം നിന്നെ സേവിക്കുകയും ചെയ്യുന്നു.

(അല്ലാഹുവേ!) നന്മ മുഴുവനും നിന്റെ കൈകളിലാണ്. തിന്മ യാതൊന്നും നിന്നിലേക്ക് (അല്ലാഹുവിലേക്ക്) ചേര്‍ക്കാന്‍ പാടില്ല.

(അല്ലാഹുവേ!) ഞാന്‍ (ജീവിക്കുന്നത്) നിന്നെക്കൊണ്ടും, (എന്റെ പരലോക മടക്കം) നിന്നിലേക്കുമാണ്.

(അല്ലാഹുവേ!) നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനും പരമോന്നതനുമാകുന്നു!

(അല്ലാഹുവേ!) ഞാന്‍ നിന്നോട് പാപമോചനം ചോദിക്കുകയും, നിന്റെ മാര്‍ഗ‍ത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു.”

30.

Download

اَللهُمَّ رَبَّ جِبْرَائِيلَ ، وَمِيكَائِيلَ ، وَإِسْرَافِيلَ فَاطِرَ السَّمَواتِ وَالأَرْضِ . عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ . اهْدِنِي لِمَا اخْتَلَفَ فِيهِ مِنَ الْحَقِّ بِإذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ .

: (مسلم:٧٧٠)

” അല്ലാഹുമ്മ റബ്ബ ജിബ്റാഈല വ മീഖാഈല വ ഇസ്റാഫീല , ഫാത്വിറ-സ്സമാവാത്തി വല്‍ അര്‍ള, ആ’ലിമല്‍ ഗയ്ബി വ-ശ്ശഹാദതി , അന്‍ത തഹ്കുമു ബയ്ന ഇബാദിക ഫീ-മാ കാനൂ ഫീഹി യഖ്തലിഫൂന്‍, ഇഹ്ദിനീ ലി-മാ-ഖ്തുലിഫ ഫീഹി മിന-ല്‍ ഹഖ്ഖി ബി-ഇദ്നിക, ഇന്നക തഹ്ദീ മന്‍ തശാഉ ഇലാ സ്വിറാത്വിന്‍-മുസ്തഖ്വീം”

“ജിബ്രീല്‍, മീക്കായീല്‍, ഇസ്റാഫീല്‍ എന്നിവരുടെ റബ്ബും; ആകാശങ്ങളുടെയും ഭൂമിയുടേയും സൃഷ്ടാവും; ദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായ അല്ലാഹുവേ! നിന്റെ അടിമകളുടെയിടയില്‍ ഭിന്നിപ്പുള്ള കാര്യത്തില്‍ വിധിക്കുന്നവന്‍ നീയാണ്. ഭിന്നിച്ചിട്ടുള്ളതില്‍ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നേരായ മാര്‍ഗത്തിലേക്ക് നീ നയിക്കുന്നു.”

31-ആം നമ്പര്‍ പ്രാര്‍ത്ഥന “സഹീഹ് വ ളഈഫ് സുനന്‍ അബീദാവൂദ്”: 1753-ല്‍ ശൈഖ് അല്‍ബാനി ദുര്‍ബലമായി വിലയിരുത്തിയതുകൊണ്ട് ഇവിടെ ചേര്‍ക്കുന്നില്ല.

:(تحقيق الألباني: ضعيف في صحيح وضيف سنن أبي داود:١٧٥٣)

32.

Download

اللّهُـمَّ لَكَ الْحَمْدُ أَنْتَ نـورُ السَّمـواتِ وَالأَرْضِ وَمَنْ فيـهِن ، وَلَكَ الْحَمْدُ أَنْتَ قَـيِّمُ السَّـمواتِ وَالأَرْضِ وَمَنْ فيـهِن ، [وَلَكَ الْحَمْدُ أَنْتَ رَبُّ السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ لَكَ مُلْـكُ السَّـمواتِ وَالأَرْضِ وَمَنْ فيـهِن] [وَلَكَ الْحَمْدُ أَنْتَ مَلِـكُ السَّـمواتِ وَالأَرْضِ ] [وَلَكَ الْحَمْدُ] [أَنْتَ الْحَـقّ وَوَعْـدُكَ الْحَـق ، وَقَوْلُـكَ الْحَـق ، وَلِقـاؤُكَ الْحَـق ، وَالْجَـنَّةُحَـق ، وَالنّـارُ حَـق ، وَالنَّبِـيّونَ حَـق ، وَمـحَمَّدٌ حَـق ، وَالسّـاعَةُحَـق] [اللّهُـمَّ لَكَ أَسْلَمت ، وَعَلَـيْكَ تَوَكَّلْـت ، وَبِكَ آمَنْـت ، وَإِلَـيْكَ أَنَبْـت ، وَبِـكَ خاصَمْت ، وَإِلَـيْكَ حاكَمْـت . فاغْفِـرْ لي مـا قَدَّمْتُ ، وَما أَخَّـرْت ، وَما أَسْـرَرْت ، وَما أَعْلَـنْت ] [أَنْتَ المُقَـدِّمُ وَأَنْتَ المُـؤَخِّر ، لا إِاـهَ إِلاّ أَنْـت] [أَنْـتَ إِلـهي لا إِاـهَ إِلاّ أَنْـت

:(البخاري:٧٤٩٩ ومسلم:٧٦٩)

“അല്ലാഹുമ്മ ലക-ല്‍-ഹംദ, അന്‍ത നൂറു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത ഖയ്യിമു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത റബ്ബു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, ലക മുല്‍കു-സ്സമാവാത്തി വല്‍ അര്‍ളി വമന്‍ ഫീഹിന്ന. വ ലക-ല്‍-ഹംദു, അന്‍ത മലികു-സ്സമാവാത്തി വല്‍ അര്‍ളി. വ ലക-ല്‍-ഹംദു. അന്‍ത-ല്‍-ഹഖ്ഖു, വ വഅ്ദുകല്‍ ഹഖ്ഖു, വ ഖൌലുകല്‍ ഹഖ്ഖു, വ ലിഖാഉകല്‍ ഹഖ്ഖു, വല്‍ ജന്നത്തു ഹഖ്ഖു, വന്നാറു ഹഖ്ഖു, വ-ന്നബിയ്യൂന ഹഖ്ഖു, വ മുഹമ്മദുന്‍(സ) ഹഖ്ഖു, വ-സ്സാഅത്തു  ഹഖ്ഖു. അല്ലാഹുമ്മ ലക അസ്‌ലംതു, വ അലയ്ക തവക്കല്‍തു, വ-ബിക ആമന്‍തു, വ-ഇലയ്ക അനബ്തു, വ-ബിക ഹ്ഹാസ്വംതു, വ ഇലയ്ക ഹാകംതു. ഫ-അ്ഫിര്‍ലീ മാ ഖദ്ദംതു, വ മാ അഹ്ഹര്‍തു, വ മാ അസ്റര്‍തു, വ മാ അഅ്’ലന്‍തു. അന്‍ത-ല്‍-മുഖദ്ദിമു വ അന്‍ത-ല്‍-മുഅഹ്ഹിറു, ലാ ഇലാഹ ഇല്ലാ അന്‍ത , അന്‍ത ഇലാഹീ ലാ ഇലാഹ ഇല്ലാ അന്‍ത”

 

അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശം (നേര്‍മാര്‍ഗം നല്കുന്നവന്‍, നീതിമാന്‍..)

അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും നിയന്ത്രകന്‍.

അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്. നീയാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടേയും റബ്ബ് (സൃഷ്ടാവ്‌, സംരക്ഷകന്‍, രക്ഷിതാവ്‌…)

അല്ലാഹുവേ! എല്ലാ സ്തുതിയും നന്ദിയും നിനക്കാണ്, നീയാണ് അല്‍-ഹഖ് (സത്യവാന്‍, യഥാര്‍ത്ഥം); നിന്റെ വാഗ്ദാനവും ഹഖ് (സത്യം, യഥാര്‍ത്ഥം) ആണ്; നിന്റെ വചനവും, നിന്നെ (പരലോകത്ത്‌ വിചാരണയില്‍) കണ്ടുമുട്ടലും സത്യമാണ്; സ്വര്‍ഗ്ഗവും നരകവും സത്യമാണ്; (പ്രബോധന ദൗത്യത്തിനായി നീ മുമ്പ് ഇറക്കിയ) പ്രവാചകന്മാരും സത്യമാണ്. (ശേഷം വന്ന അന്ത്യപ്രവാചകനായ) മുഹമ്മദും(സ) സത്യമാണ്; പരലോകവിചാരണയും സത്യമാണ്. അല്ലാഹുവേ! നിനക്ക് ഞാന്‍ കീഴ്പ്പെട്ടിരിക്കുന്നു; നിന്നില്‍ ഞാന്‍ വിശ്വസിച്ചിരിക്കുന്നു; നിന്റെ മേല്‍ ഞാന്‍ (എല്ലാ രക്ഷയും തേടി) വിശ്വസിച്ചു ഭരമേല്‍പ്പിച്ചിരിക്കുന്നു; നിന്റെ മാര്‍ഗത്തിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങിയിരിക്കുന്നു; നിന്റെ പേരില്‍ ഞാന്‍ വാദിക്കുന്നു; നിന്നില്‍ നിന്ന് ഞാന്‍ നീതിനിര്‍വ്വഹണം തേടുന്നു; എന്നില്‍നിന്ന് വന്നുപോയ തെറ്റുകളും എന്നില്‍നിന്ന് വരാനിരിക്കുന്ന തെറ്റുകളും ഞാന്‍ രഹസ്യമായി ചെയ്ത തെറ്റുകളും ഞാന്‍ പരസ്യമായി ചെയ്ത തെറ്റുകളും നീ എനിക്ക് പൊറുത്ത് തരേണമേ. (കാര്യങ്ങളെ) മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്. യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല.  നീയാണ് എന്റെ ആരാധ്യന്‍ (നിന്നെയാണ് ഞാന്‍ ആരാധിക്കുന്നത്), യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല”

ബാങ്ക് വിളിക്കുന്നവന്‍ പറഞ്ഞുതുടങ്ങുന്നതുപോലെ അത് കേള്‍ക്കുന്നവരും പറയേണ്ടതാണ്; ശേഷം :

حي على الصلاة، حي على الفلاح

എന്ന് കേള്‍ക്കുമ്പോള്‍ ഇപ്രകാരം പറയുക:

22.

Download

لَا حَوْلَ وَلَا قُوَّةَ إِلَّا بِالله

: (البخاري:٦١١ ومسلم:٣٨٣)

“ലാ ഹൗല വലാ ഖുവ്വത്ത ഇല്ല ബില്ലാഹ്”

(“അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.”)

 

ബാങ്ക് വിളിക്കുന്നവന്‍ “അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാഹ്” എന്ന് പറഞ്ഞ ഉടനെ അത് കേട്ടവന്‍ പറയുക :

23.

Download

وَأنَا أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللهِ رَبًّاً وَبِمُحَمَّدٍ رَسُولاً وَبِالإسْلاَمِ دِيناً .

: (البخاري:٦١١ ومسلم:٣٨٦)

“വഅന അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹു, വഹ്ദഹു ലാശരീക്കലഹു, വഅന്ന മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു, റളീത്തു ബില്ലാഹി റബ്ബന്‍, വബി മുഹമ്മദിന്‍ റസൂലന്‍, വബില്‍ ഇസ്‌ലാമി ദീനന്‍.”

(“യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ്‌ (സ) അവന്‍റെ ദൂതനും അടിമയുമാണെന്നും ഞാനും സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ (സൃഷ്ടാവും സംരക്ഷകനുമായ) റബ്ബായും, മുഹമ്മദി (സ)നെ നബിയായും, ഇസ്‌ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.”)

ബാങ്കിന് പ്രത്യുത്തരം (മുകളില്‍ പറഞ്ഞത്‌) ചെയ്ത ശേഷം അവന്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതാണ്.

 

24.

…اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ

(مسلم:٣٨٤)

“അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍…”

സ്വലാത്ത്‌ ചൊല്ലിയതിനുശേഷം അവന്‍ നബി (സ)ക്കു വേണ്ടി ഇങ്ങിനെ പ്രാര്‍ത്ഥിക്കട്ടെ:

25.

Download

(اَللّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّداً الْوَسِيلَةِ وَالْفَضِيلَةِ وَابْعَثْهُ مَقَامًا مَحْمُوداً الَّذِي وَعَدْتَهُ (*) (إِنَّكَ لاَ تُخْلِفُ الْمِيعَادْ)(**)

:(*)البخاري:٦١٤

:(**)ما بين المعكوفين للبيهقي:٤١٠/١ وحسن إسناده العلامة عبد العزيز بن باز في تحفة الأخيار:ص.٣٨

“അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅ്’വതി-ത്താമ്മത്തി, വസ്സ്വലാത്തില്‍ ഖാഇമതി, ആത്തി മുഹമ്മദന്‍ അല്‍-വസീലത്ത വല്‍-ഫദീലത്ത, വ-ബ്അസ്ഹു മഖാമന്‍ മഹ്മൂദനി-ല്ലദീ വ-അദ്തഹു. (ഇന്നക്ക ലാ തുഖ്’ലിഫുല്‍ മീആദ്)”

“ഈ പരിപൂര്‍ണ്ണമായ (ബാങ്ക്) വിളിയുടെയും ഈ ആസന്നമായ നമസ്കാരത്തിന്‍റെയും നാഥനായ അല്ലാഹുവേ! മുഹമ്മദ്‌ നബി(സ)ക്ക് (പരലോക ശുപാര്‍ശക്കുള്ള) വസീല, ഫദീല എന്നീ പദവികള്‍ നല്‍കേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അവിടുന്ന്‌ (സ)യെ നീ നിയോഗിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല.”

നബി(സ) നബി(സ) അരുളി : “ഇങ്ങിനെ (മുകളിലെ 25ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയ ആള്‍ക്ക് എന്‍റെ പരലോക ശുപാര്‍ശയായ ശഫാഅത് ലഭിക്കുന്നതായിരിക്കും.”

ശേഷം ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയില്‍ അവന്‍ തന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ.

നബി (സ) അരുളി:

 قَالَ رَسُولُ الله صلى الله عليه وسلم: «الدُّعَاءُ لاَ يُرَدُّ بَيْنَ الأَذانِ وَالإقَامَةِ»

:(صححه الألباني في سنن أبي داود:٥٢١ وفي سنن الترمذي:٢١٢)

26. “ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള പ്രാര്‍ത്ഥന തിരസ്ക്കരിക്കപ്പെടുകയില്ല.”

21.

Download

(*) بِسْمِ اللهِ وَالصَّلاَةُ وَالسَّلاَمُ عَلَى رَسُولِ اللهِ

(**) اَللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ

(*) (صححه الألباني في سنن ابن ماجة :٧٧١)

(**):(مسلم:٧١٣)

“ബിസ്മില്ലാഹി, വസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹി, അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫള്’ലിക.”

(“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവിന്‍റെ ദൂതന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ! നിന്‍റെ ഔദാര്യവിഭവത്തില്‍നിന്ന്  ഞാന്‍ ചോദിക്കുന്നു.”)

തുടര്‍ന്ന് ചൊല്ലുക:

اَللهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ

: (صححه الألباني في سنن ابن ماجة:٧٧٣ وفي صحيح الجامع:٥١٤)

“അല്ലാഹുമ്മ ഇഅ്സ്വിംനീ മിന ശൈയ്ത്വാനിര്‍റജീം”

(“അല്ലാഹുവേ! ശപിക്കപ്പെട്ട പിശാചില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ!”)