(( الْحَمْـدُ للهِ الَّذي بِنِـعْمَتِهِ تَتِـمُّ الصّـالِحات ))

“അല്‍ഹംദു ലില്ലാഹില്ലദീ ബിനിഅ്മതിഹി  തതിമ്മു സ്വാലിഹാത്ത്.”

 

“അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും, അവന്‍റെ അനുഗ്രഹം കൊണ്ടാണ് സല്‍ക്കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നത്.”

:(صححه الألباني في السلسلة الصحيح:٢٦٥ وفي صحيح الجامع:٤٦٤٠)

‘സര്‍വ്വ ശക്തിയുള്ളവനും, പരമാധികാരമുള്ളവനും, പരമാധിപത്യമുള്ളവനും, അതീവപ്രൗഢിയുള്ളവനും, പരമോന്നതനുമായവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഖുര്‍ആനും നബിചര്യയും മറ്റും നിഷേധിക്കുന്ന കുഫ്റായ മതഭ്രംശത്തില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷതേടുന്നു.”

267. നബി(സ) അരുളി : “സന്ധ്യയായാല്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് തടയുക, കാരണം പിശാചുക്കള്‍ വ്യാപിക്കുന്ന സമയമാണ്. രാത്രിയില്‍ ഒരുവേള കഴിഞ്ഞാല്‍ നിങ്ങളവരെ വിട്ടേക്കുക. വാതിലുകള്‍ അടക്കുകയും അല്ലാഹുവിന്‍റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. കാരണം (ബിസ്മില്ലാഹ് ചൊല്ലി) ബന്ധിക്കപ്പെട്ട വാതിലുകള്‍ പിശാച് തുറക്കുകയില്ല! നിങ്ങളുടെ തോല്‍ (ഭക്ഷണം) പാത്രങ്ങള്‍ അടക്കുക. അല്ലാഹുവിന്‍റെ നാമം (ബിസ്മില്ലാഹ്) ചൊല്ലുകയും ചെയ്യുക. അതിന്‍റെ മേല്‍ വിലങ്ങനെ (ഒരു കനം) വല്ലതും വെക്കുകയെങ്കിലും വേണം… (അഥവാ, എല്ലാ ജോലിയും “ബിസ്മില്ലാഹ്” കൊണ്ട് തുടങ്ങണം. “ബിസ്മില്ലാഹ്” ചൊല്ലി തുടങ്ങിയ കാര്യങ്ങളെ പിശാചിന് ആക്രമിക്കാന്‍ കഴിയില്ല!)

:(البخاري:٣٣٠٤ ومسلم: ٢٠١٢)

254. നബി(സ) അരുളി : “സുബ്ഹാനല്ലാഹി വബി ഹംദിഹി!” (“അല്ലാഹു എത്രയധികം പരിശുദ്ധന്‍, അവനാണ് എല്ലാ സ്തുതിയും നന്ദിയും.) എന്ന് ഒരു ദിവസം നൂറ് തവണ വല്ലവനും പറഞ്ഞാല്‍ അവന്‍റെ (ചെറു) പാപങ്ങള്‍ സമുദ്രത്തിലെ നുരകളോളം ഉണ്ടായിരുന്നാല്‍ പോലും മായ്ക്കപ്പെടും!”

:(البخاري:٣٢٩٣ ومسلم:٢٦٩١ )

നബി(സ) അരുളി : “ആരെങ്കിലും പത്ത് തവണ (ചുവടെ വരുന്ന ദിക്ര്‍ ) പറഞ്ഞാല്‍ അയാള്‍ക്ക് ഇസ്മാഈല്‍ സന്തതികളില്‍ നിന്ന് നാല് അടിമകളെ മോചിപ്പിച്ചതിന് തുല്യം (പ്രതിഫലം) ഉണ്ട്”:

255.

لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ

:(مسلم:٢٦٩٣)

“ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍-മുല്‍ക്കു, വലഹുല്‍-ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!

 

നബി(സ) പറഞ്ഞു : “നാവുകൊണ്ട് ഉച്ചരിക്കാന്‍ ഭാരം കുറഞ്ഞതും, പരലോകപ്രതിഫല ത്രാസില്‍ ഭാരം കൂടിയതും, പരമകാരുണ്യവാനായ അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ടു വചനം ഇപ്രകാരമാണ്:

256.

سُبْحانَ اللهِ وَبِحَمْدِهِ وسُبْحَانَ اللهِ العَظِيمِ

:(البخاري:٦٤٠٦ ومسلم:٢٦٩٤)

“സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍-അളീം.”

(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍!)”

 

നബി(സ) അരുളി : “ഞാന്‍ പറയുന്നതില്‍ എനിക്ക് സൂര്യന്‍ ഉദിക്കുന്നതിന്‍റെ കീഴെയുള്ള (ഈ ലോകത്തുള്ള) സര്‍വ്വവസ്തുക്കളെക്കാളൊക്കെ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്:

257.

سُبْحَانَ اللهِ، والحَمْدُ للهِ، لَا إِلَهَ إلَّا اللهُ واللهُ أَكْبَرُ

“സുബ്ഹാനല്ലാഹി വല്‍-ഹംദുലില്ലാഹി, വ ലാഇലാഹ ഇല്ലല്ലാഹു, വല്ലാഹു അക്ബര്‍.”

:(مسلم:٢٦٩٥)

(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവനാണ് ഏറ്റവും മഹാനും വലിയവനും!”)

 

258. നബി(സ) അരുളി : നിങ്ങളിലൊരാള്‍ക്ക് എല്ലാ ദിവസവും ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുമോ?” അപ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചു: ഞങ്ങള്‍ക്ക് എങ്ങനെയാണ് ആയിരം നന്മകള്‍ സമ്പാദിക്കാന്‍ കഴിയുക? അവിടുന്ന് (സ) അരുളി : ഇപ്രകാരം നൂറ് തവണ ചൊല്ലുക:

سُبْحَانَ اللهِ

“സുബ്ഹാനല്ലാഹ്”

‘എന്നാല്‍ നിങ്ങള്‍ക്ക് ആയിരം നന്മകള്‍ രേഖപ്പെടുത്തപ്പെടും. അതല്ലെങ്കില്‍ നിങ്ങളുടെ ആയിരം പാപങ്ങള്‍ മായ്ക്കപ്പെടും’!”

:(مسلم:٢٦٩٨)

259. നബി(സ) അരുളി :

سُبْحَانَ اللهِ العَظِيمِ وبِحَمْدِهِ

“സുബ്ഹാനല്ലാഹില്‍ അളീം, വബിഹംദിഹി.”

“(അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് സര്‍വ്വ മഹത്വമുള്ളവന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും)” എന്ന് ഒരാള്‍ ചൊല്ലിയാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈന്തപ്പന നട്ടുപിടിപ്പിക്കുന്നതാണ്. (അഥവാ, അയാള്‍ സ്വര്‍ഗാവകാശിയായി തീരുന്നതാണ്)”

:(صححه الألباني في سنن الترمذي:٣٤٦٤)

 

260. നബി(സ) അരുളി : “അബ്ദുല്ലാഹിബ്നു ഖൈസേ (റ), നിനക്ക് ഞാന്‍ സ്വര്‍ഗത്തിലെ നിധികളില്‍പെട്ട ഒരു നിധി (ലഭ്യമാകുവാനുള്ള മാര്‍ഗം) അറിയിച്ച് തരട്ടെയോ?’ ഞാന്‍ പറഞ്ഞു: അതെ, തിരുദൂതരെ. അവിടുന്ന് (സ) അരുളി : ‘നീ ഇപ്രകാരം പറയുക’:

لَا حَوٍلَ وَلَا قُوَّةَ إِلَّا باللهِ

“ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.”

(“അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല!”)

:(البخاري:٤٠٥ ومسلم:٢٧٠٤)

 

261. “നബി(സ) അരുളി : ‘വചനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് നാലെണ്ണമാണ്. അവ:

سُبْحَانَ اللهِ، والحَمْدُ للهِ، ولَا إِلَهَ إِلاَّ اللهُ واللهُ أَكْبَرُ

“(1) സുബ്ഹാനല്ലാഹ്, (2)അല്‍ഹംദുലില്ലാഹ്, (3)ലാഇലാഹ ഇല്ലല്ലാഹു, (4)അല്ലാഹു അക്ബര്‍.”

ഇവയില്‍ ഏതുകൊണ്ട് തുടങ്ങിയാലും പ്രശ്നമില്ല.

(“അല്ലാഹു എത്രയധികം പരിശുദ്ധന്‍! അവനാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവനാണ് ഏറ്റവും മഹാനും വലിയവനും!”)

:(مسلم:٢١٣٧)

 

262. ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്ത് വന്ന്‍ പറഞ്ഞു: എനിക്ക് (അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുവാന്‍) ചില വചനങ്ങള്‍ പഠിപ്പിച്ചു തന്നാലും. അവിടുന്ന്(സ) അരുളി, ‘നീ ഇപ്രകാരം പറയുക’:

 

لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبيراَ والْحَمْدُ للهِ كَثيراً، سُبْحَانَ اللهِ رَبِّ العَالَمينَ، لَا حَوْلَ وَلَا قُوَّةَ إِلّا باللهِ العَزيزِ الْحَكِيمِ

“ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, അല്ലാഹു അക്ബര്‍ കബീറാ വല്‍ഹംദു ലില്ലാഹി കസീറാ, സുബ്ഹാനല്ലാഹി റബ്ബില്‍ ആലമീന്‍, വ ലാ ഹൌല വല ഖുവ്വത്ത ഇല്ലബില്ലാഹില്‍ അസീസുല്‍ ഹകീം.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനാണ്. അവന് ഒരു പങ്കുകാരുമില്ല. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹുവിന് ഞാന്‍ വളരെയധികം സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നു. സര്‍വ്വലോക രക്ഷിതാവായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അതിയുക്തിമാനും അതിപ്രതാപശാലിയുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.”

ഗ്രാമീണന്‍ ചോദിച്ചു: ‘ഇവ എന്‍റെ റബ്ബിന് (സൃഷ്ടാവും അന്നംനല്‍കുന്നവനും രക്ഷിതാവുമെല്ലാം ആയവന്) ഉള്ളതാണല്ലോ. എനിക്കുള്ളതെന്താണ്?’ നബി(സ) അരുളി : ‘നീ ഇപ്രകാരം പറയുക’:

 

اللَّهُمَّ اغْفِرِ لِي، وارْحَمْنِي، واهْدِنِي، وعَافِنِي وارْزُقْنِي

“അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വഹ്ദിനീ, വആഫിനീ, വര്‍സുഖ്നീ”.

“അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും നീ എന്നെ അനുഗ്രഹിക്കുകയും നീ എനിക്ക് നേരായ മാര്‍ഗം കാണിച്ചു തരികയും നീ എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ.”

:(مسلم:٢٦٩٦)

 

263. ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ നബി(സ) അയാളെ നമസ്കാരം പഠിപ്പിക്കും. ശേഷം ഈ വചനങ്ങള്‍ പ്രാര്‍ത്ഥിക്കാനും പഠിപ്പിക്കും:

اللَّهُمَّ اغْفِرِ لِي، وارْحَمْنِي، واهْدِنِي، وعَافِنِي وارْزُقْنِي

“അല്ലാഹുമ്മ ഗ്ഫിര്‍ലീ, വര്‍ഹംനീ, വഹ്ദിനീ, വആഫിനീ, വര്‍സുഖ്നീ”.

“അല്ലാഹുവേ! നീ എനിക്ക് പൊറുത്ത് തരികയും എന്നോട് കാരുണ്യം കാണിക്കുകയും എന്നെ സന്മാര്‍ഗത്തിലാക്കുകയും എനിക്ക് സൗഖ്യവും മാപ്പും തരികയും എനിക്ക് ഉപജീവനം നല്‍കുകയും ചെയ്യേണമേ!”

:(مسلم:٢٦٩٧)

 

264. നബി(സ) അരുളി : “അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുവാനുള്ള ദിക്റുകളില്‍ ശ്രേഷ്ഠമായ വചനം ഇതാണ്”:

.لَا إِلَه إِلَّا اللهُ

“ലാ ഇലാഹ ഇല്ലല്ലാഹ്.”

“ദുആയില്‍ അല്ലാഹുവിന്‍റെ അതിമഹത്വത്തെ വാഴ്ത്തിവിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ശ്രേഷ്ഠമായ വചനം ഇതാണ്:

الْحَمْدُ للهِ

“അല്‍ഹംദുലില്ലാഹ്”

 

265. നബി(സ) അരുളി : “നിങ്ങള്‍ “നരകശിക്ഷയെ തടുക്കുന്ന പരിച” സ്വീകരിക്കുക, അവ ഇതാണ്”:

سُبْحَانَ اللهِ، والْحَمْدُ للهِ، لَا إِلَهَ إَلَّا اللهُ واللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إلَّا باللهِ

“സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹു, അല്ലാഹുഅക്ബര്‍, ലാഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്.” “…ഇവ എന്നെന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്!”

:(صححه الألباني في صحيح الجامع:٣٢١٤ واحمد:٥١٣)

അല്ലാഹു പറയുന്നു: “(നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട്‌ പൊറുക്കുവാന്‍ തേടുകയും എന്നിട്ട് അവങ്കലേക്ക് (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണ്ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സുഖാസ്വാദ്യകരമായ ജീവിതം അനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ (അല്ലാഹുവോട് പൊറുക്കുവാന്‍ തേടാതെ) തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ (നരക) ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു!)” :(ഖുര്‍ആന്‍ 11:3)

“നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട്‌ പൊറുക്കുവാന്‍ തേടുകയും എന്നിട്ട് അവനിലേക്ക് (അല്ലാഹുവിന്‍റെ ഇസ്ലാമിക മാര്‍ഗത്തിലേക്ക്) ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ റബ്ബ് (അടിമകളോട്) അത്യധികം കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമാകുന്നു!): ഖുര്‍ആന്‍ 11:90

 

248. നബി(സ) അരുളി : “അല്ലാഹുവാണേ സത്യം! ഒരു ദിവസം എഴുപതിലും അധികം തവണ ഞാന്‍ അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുകയും അവങ്കലേക്ക് (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു!” – (البخاري:٢٣٠٧)

 

249. നബി(സ) അരുളി : “ഹേ, ജനങ്ങളേ, (പാപങ്ങള്‍ വെടിഞ്ഞ്) അല്ലാഹുവിന്‍റെ (ഇസ്ലാമിക) മാര്‍ഗത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിന്‍! ഞാന്‍ ഒരു ദിവസം നൂറു തവണ അല്ലാഹുവിനോട് പശ്ചാത്താപിക്കുന്നുണ്ട്. (തൗബ ചെയ്യുന്നുണ്ട്.)” – (مسلم:٢٧٠٢)

 

250. നബി(സ) അരുളി : “ഇപ്രകാരം അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുക:

أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ

:(صححه الألباني في سنن الترمذي:٣٥٧٧)

“അസ്തഗ്ഫിറുല്ലാഹില്‍ അളീം അല്ലദീ ലാ ഇലാഹ ഇല്ല ഹുവ, അല്‍ഹയ്യുല്‍ ഖയ്യൂം, വഅതൂബു ഇലൈഹ്.”

“അതിമഹാനായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം സംരക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ് അവന്‍. അവങ്കലേക്ക്‌ (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഞാന്‍ എന്‍റെയെല്ലാ പാപങ്ങളും (വെടിഞ്ഞ്) ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.”

“എങ്കില്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന്‍ തിരിഞ്ഞോടിയവന്‍ (വന്‍പാപി) ആണെങ്കിലും ശരി!” -(صححه الألباني في سنن الترمذي:٣٥٧٧)

 

251. നബി(സ) അരുളി : “റബ്ബ് തന്‍റെ അടിമയോട് (ആരാധകരോട്) ഏറ്റവും അടുക്കുന്നത് രാത്രിയുടെ അവസാനത്തിലാണ്. ആ സമയം (തഹജ്ജുദ് നമസ്കാരവും ദിക്റുകളും… ചെയ്ത്) അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുന്നവരെ പോലെ നിനക്കാകുവാന്‍ സാധിക്കുമെങ്കില്‍ നീ അപ്രകാരമാകുക!”  – (صححه الألباني في سنن الترمذي٣٥٧٩ وفي صحيح الجامع :١١٧٣ )

 

252. നബി(സ) അരുളി : “ഒരു അടിമ (ആരാധകന്‍) തന്‍റെ റബ്ബിനോട്‌ ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദില്‍ ആയിരിക്കുമ്പോഴാണ്. അതിനാല്‍ സുജൂദില്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക.” – (مسلم:٤٨٢)

 

253. നബി(സ) അരുളി : “എന്റെ മനസ്സിന് അസ്വസ്ഥതയും അസമാധാനവും ഉണ്ടാകാറുണ്ട്. (അപ്പോഴും മറ്റും) ഞാന്‍ ഒരു ദിവസം നൂറ് തവണ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യാറുണ്ട്.”

:(مسلم:٤٨٢)

ജിബ്രീല്‍(അ) വന്നു നബി(സ)യോട് പറഞ്ഞു, (പിശാചിന്‍റെ വിട്ടുമാറാത്ത ചതി) മാറ്റുവാന്‍ ഇപ്രകാരം പറയുക:

247.

أَعُوذُ بكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ ولَا فَاجرٌ مِنْ شّرِّ مَا خَلقَ، وبَرَأَ وذَرَأَ، ومِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وِمنْ شَرِّ مَا يَعْرُجُ فيهَا، ومِن شَرِّ مَا ذَرَأَ في الأَرْضِ ومِنْ شَرِّ مَا يَخْرُجُ مِنْهَا، وِمنْ شَرِّ فِتَنِ اللَّيْلِ والنَّهارِ، ومِنْ شَرِّ كُلِّ طارِقٍ إِلَّا طَارِقاً يَطْرُقُ بخَيْرٍ يَا رَحْمَنُ

:(صححه الألباني في السلسلة الصحيحة:٢٩٩٥ واحمد:٤١٩/٣ )

“അഊദു ബികലിമാതില്ലാഹി ത്താമ്മത്തില്ലത്തീ ലാ യുജാവിസുഹുന്ന ബര്‍റുന്‍ വലാ ഫാജിറുന്‍ മിന്‍ ശര്‍രി മാ ഹലഖ, വബറഅ വ ദറഅ, വ മിന്‍ ശര്‍രി മാ യന്സിലു മിനസ്സമാഇ വമിന്‍ ശര്‍രി മാ യഅ്റുജു ഫീഹാ, വമിന്‍ ശര്‍രി മാ ദറഅ ഫീല്‍-അര്‍ളീ വമിന്‍ ശര്‍രി മാ യഹ്രുജു മിന്‍ഹാ, വമിന്‍ ശര്‍രി ഫിതനില്ലൈലി വന്നഹാരി, വമിന്‍ ശര്‍രി കുല്ലി ത്വാരിക്കിന്‍ ഇല്ല ത്വാരിഖന്‍ യത്വ്-റുഖു ബി ഖൈരിന്‍ യാ റഹ്മാന്‍.”

“പുണ്യവാനോ കുറ്റവാളിക്കോ അതിരുതകര്‍ക്കാന്‍ കഴിയുന്നതല്ലാത്ത ‘അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണ വചനങ്ങള്‍ (ഖുര്‍ആന്‍)’ കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ എല്ലാ തിന്മയില്‍ നിന്നും ഞാന്‍ അല്ലാഹുവോട് രക്ഷതേടുന്നു. ആകാശത്തില്‍ നിന്നിറങ്ങുന്നവയുടെയും, അവിടേക്ക് കയറിപോകുന്നവയുടെയും എല്ലാ തിന്മയില്‍ നിന്നും. അവന്‍ ഭൂമിയില്‍ വിതച്ചവയുടെയും അതില്‍ നിന്ന് പുറപ്പെടുന്നവയുടേയും എല്ലാ തിന്മയില്‍ നിന്നും. രാപകലുകളിലെ എല്ലാ ക്ലേശങ്ങളില്‍ നിന്നും. രാത്രി വന്നു ഭവിക്കുന്ന എല്ലാറ്റിന്‍റെയും (നന്മയുമായി വരുന്നവ ഒഴികെയുള്ളവയുടെ) തിന്മകളില്‍ നിന്നും പരമകാരുണ്യവാനേ (അല്ലാഹുവേ)! ഞാന്‍ നിന്നോട് രക്ഷതേടുന്നു.”

246.

(**)بِسْمِ اللهِ واللهُ أَكْبَرُ(*)، (اللَّهُمَّ مِنْكَ ولَكَ)، اللَّهُمَّ تَقَبَّلْ مِنِّي

:(*) مسلم:١٩٦٦

:(**) البيهقي:٢٨٧/٩

‘ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍, (അല്ലാഹുമ്മ മിന്‍ക വലക,) അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ.”

(“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. (അല്ലാഹുവേ! ഇത് നിന്നില്‍ നിന്നും, ഇത് നിനക്കുള്ളതുമാണ്.) അല്ലാഹുവേ! ഇത് എന്നില്‍ നിന്നും സ്വീകരിക്കേണമേ”)

ഭയപ്പെടുകയോ ഞെട്ടുകയോ ചെയ്യുമ്പോള്‍ ഇപ്രകാരം പറയുക:

245.

لا إلهَ إلاّ اللّهُ

:(البخاري:٣٣٤٦ ومسلم:٢٨٨٠)

“ലാഇലാഹ ഇല്ലല്ലാഹു.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല”

(എ)

(مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ)

:(الكهف:٣٩)

“മാശാഅല്ലാഹ്, ലാഖുവ്വത്ത ഇല്ലാബില്ലാഹ്!”

“(ഇത് (ഈ അനുഗ്രഹം…) അല്ലാഹു ഉദ്ദേശിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയുമില്ല!)” (അല്‍കഹ്ഫ്:39) എന്ന്‍ പറയുക.

(ബി)

അല്ലെങ്കില്‍:

“മാശാഅല്ലാഹ്! തബാറക്കല്ലാഹു ഫീഹി!” “അല്ലാഹുവിന്‍റെ ഉദക്കവും, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നും പറയുക.

 

244. നബി(സ) അരുളി : ” നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്‍റെ ധനത്തിലോ തന്‍റെ സഹോദരനിലോ… ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന്‍ അതില്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ! (അഥവാ, മുകളിലെ സൂക്തത്തിലെ പോലെ അത് അല്ലാഹുവിന്‍റെ അനുഗ്രഹം ചേര്‍ത്തികൊണ്ട് പറയട്ടെ: “മാശാ അല്ലാഹ്, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നു പറയുക.) –

:(صححه الألباني في صحيح الجامع:٥٥٦)

നബി(സ) അരുളി : “നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്.” -:(مسلم:٢١٨٧)

അതുകൊണ്ട് എപ്പോഴും കണ്ണറില്‍ നിന്ന്‍ അല്ലാഹുവില്‍ രക്ഷ തേടുക, നബി(സ) അരുളി: “നിങ്ങള്‍ കണ്ണേറില്‍ നിന്ന്‍ അല്ലാഹുവില്‍ രക്ഷതേടുക; നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്!” –

:(صححه الألباني في السلسلة الصحيحة:٧٣٧ والمسترك الحكم)

(എ)

243. നബി(സ) (കണ്ണേറ്… ബാധിച്ച) മനുഷ്യനോട്‌ പറഞ്ഞു: “ശരീരത്തില്‍ വേദന ബാധിച്ച ഭാഗത്ത് കൈവെക്കുക; എന്നിട്ട് പറയുക:

 (بِسْمِ اللهِ (ثَلاثاً

 “ബിസ്മില്ലാഹ്” (മൂന്ന്‍ തവണ)

(ബി)

(أَعُوذُ باللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ. (سبع مرات

“അഊദു ബില്ലാഹി വ ഖുദ്റതിഹി മിന്‍ ശര്‍രി മാ അജിദു വഉഹാദിറു.”

“അല്ലാഹുവിന്‍റെ അപരിമിതമായ ശക്തികൊണ്ട് എന്നെ ബാധിച്ചതിന്‍റെയും ഞാന്‍ ഭയപ്പെടുന്നതിന്‍റെയും വിഷമത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു.”

:(مسلم:٢٢٠٢ وصححه الألباني في صحيح الجامع:٣٨٩٣)