നബി(സ) അരുളി : “ഒരു പരീക്ഷണമോ വിപത്തോ ബാധിക്കപ്പെട്ടവനെ ആരെങ്കിലും കണ്ടാല്‍ അയാള്‍ ഇപ്രകാരം (ചുവടെ വരുന്ന 194ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക് (അത് കണ്ടയാള്‍ക്ക്) ആ വിപത്തില്‍ നിന്ന് സംരക്ഷണം നല്കാതിരിക്കില്ല… ആ (പരീക്ഷണമോ വിപത്തോ) ബാധിക്കപ്പെട്ടവന്‍ കേള്‍ക്കാതെ, തന്റെ മനസ്സു കൊണ്ട് ആ വിപത്തില്‍നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും ചെയ്യട്ടെ.”
:حسنه الألباني في سنن الترمذي:٣٤٣١
194.
الْحَمْـدُ للهِ الّذي عافاني مِمّا ابْتَـلاكَ بِهِ، وَفَضَّلَـني عَلى كَثيـرٍ مِمَّنْ خَلَـقَ تَفْضـيلا
:(حسنه الألباني في سنن الترمذي:٣٤٣١ وفي سنن ابن ماجة:٣٨٩٢٢)
“അല്ഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മാബ്തലാക്ക ബിഹി, വഫള്ളലനീ അലാ കസീറിന് മിമ്മന് ഖലക തഫ്ല്ളീലാ.”
“നിന്നെ ബാധിച്ചത് പോലുള്ള വിപത്തില്‍ നിന്ന് (പരീക്ഷണത്തില്‍നിന്ന്) എനിക്ക് സൗഖ്യവും വിട്ടുവീഴ്ചയും രക്ഷയും നല്‍കുകയും; സൃഷ്ടികളില്‍ പല ആളുകളെക്കാളും എന്നെ ഉത്കൃഷ്ടനാക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.”