നബി (സ) അരുളി : ” നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം (ചുവടെ വരുന്ന 192ആം പ്രാര്‍ത്ഥന) ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്താന്‍ ഒരിക്കലും അക്രമിക്കുകയില്ല!”

192.

بِسْمِ الله اللّهُـمَّ جَنِّبْنا الشَّيْـطانَ، وَجَنِّبِ الشَّـيْطانَ ما رَزَقْـتَنا

:(البخاري:٥١٦٥ ومسلم:١٤٣٤)

“ബിസ്മില്ലാഹി അല്ലാഹുമ്മ ജന്നിബ്നാ ശ്ശ്വൈത്വാന, വജന്നിബി ശ്ശ്വൈത്ത്വാന മാ റസക്തനാ.”

“അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവേ! പിശാചിനെ (പൈശാചികത്വത്തെ) ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക്‌ ഇതിലൂടെ നല്‍കുന്നതില്‍ (സന്താനത്തില്‍) നിന്നും നീ പിശാചിനെ അകറ്റേണമേ.”

സംയോഗത്തിനു ശേഷം അല്ലാഹുവിനെ സ്തുതിക്കുക. അല്ലാഹു പറയുന്നു: (വല്ലവനും (സല്‍ക്കര്‍മ്മങ്ങളും ആരാധനകളും ചെയ്തുകൊണ്ടും, അല്ലാഹുവിനെ സ്തുതിക്കല്‍ ചെയ്തു കൊണ്ടും.. എല്ലാ സുഖങ്ങള്‍ക്കും) നന്ദികാണിക്കുന്ന പക്ഷം അത് തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും (അല്ലാഹുവിനെ സ്തുതിക്കാതെ) നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ റബ്ബ് പരാശ്രയമുക്തനും അത്യുല്‍കൃഷ്ടനുമാകുന്നു) : ഖുര്‍ആന്‍ 27:40

Comments are closed.

Post Navigation