ഉമ്മു സലമ (റ) നിവേദനം, നബി (സ) അരുളി : “അല്ലാഹുവിന്‍റെ ഏതെങ്കിലുമൊരു അടിമക്ക് ഒരു മുസീബത്ത്‌ (നാശം, നഷ്ടം, രോഗം, മരണം…) സംഭവിച്ചാല്‍ അയാള്‍ ഇപ്രകാരം : “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍…” (ചുവടെ വരുന്ന 154ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്ക്‌ അതിന് പകരം അതിലും ഉത്തമമായത് നല്‍കാതിരിക്കില്ല!” അവള്‍ (ഉമ്മു സലമ (റ) പറഞ്ഞു : “അങ്ങനെ, (എന്‍റെ ഭര്‍ത്താവ്‌) അബൂ സലമ മരിച്ചപ്പോള്‍ ഞാന്‍ അപ്രകാരം നബി(സ) കല്‍പ്പിച്ചത് പ്രാര്‍ത്ഥിക്കുകയുണ്ടായി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെക്കാളും ഉത്തമമുള്ള നബി(സ)യെ എനിക്ക് (ഭര്‍ത്താവായി) നല്‍കി.” ( مسلم:٩١٨)

ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും ലഭിക്കുവാനുള്ള പ്രാര്‍ത്ഥന

154.

إِنّا للهِ وَإِنَا إِلَـيْهِ راجِعـون ، اللهُـمِّ اْجُـرْني في مُصـيبَتي، وَاخْلُـفْ لي خَيْـراً مِنْـها

:  (مسلم:٩١٨)

“ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍, അല്ലാഹുമ്മ-ജുര്‍നീ ഫീ മുസ്വീബതീ, വഖ്’ലിഫ് ലീ ഖൈറന്‍ മിന്‍ഹാ.”

“ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്. അല്ലാഹുവേ! എന്‍റെ ഈ വിപത്തില്‍ എനിക്ക് പ്രതിഫലം (പാരിതോഷികം) നല്‍കേണമേ. അതിന് പകരം അതിലും ഉത്തമമായത് എനിക്ക് നല്‍കേണമേ!”

അല്ലാഹു പറയുന്നു : (തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ സത്യവിശ്വാസികള്‍, ക്ഷമാശീലര്‍) പറയുന്നത്: ” ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്‍റെ അടുത്തേക്കാണ്.” എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ റബ്ബില്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യം (ആ ആപത്തിനെ തൊട്ട് ക്ഷമയും സമാധാനവും) ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍) (ഖുര്‍ആന്‍ 2:156,157)

Comments are closed.

Post Navigation