രോഗിയെ സന്ദര്‍ശിക്കുന്നവര്‍ക്ക് മലക്കുകളുടെ പ്രാര്‍ത്ഥനയുടെ ശ്രേഷ്ഠത ഇപ്രകാരം ലഭിക്കുന്നു:
149. “നബി(സ) അരുളി: “ഒരാള്‍ തന്റെ മുസ്ലിം സഹോദരനെ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കാന്‍ പോയാല്‍ അവന് ഇരിക്കുന്നത് വരെ നടക്കുന്നത് സ്വര്‍ഗത്തിലെ ഫലസമൃദ്ധമായ തോട്ടത്തിലൂടെ (അഥവാ, സ്വര്‍ഗം സമ്പാദിക്കുന്ന വഴിയില്‍) ആണ്. അവന് (രോഗിയുടെ അരികെ) ഇരുന്നാല്‍ അനുഗ്രഹം അവനെ ആവരണം ചെയ്യുന്നു. ആ രോഗസന്ദര്‍ശനം രാവിലെയാണെങ്കില്‍ വൈകുന്നേരംവരെ രോഗസന്ദര്‍ശകന് അനുഗ്രഹത്തിന് വേണ്ടി എഴുപതിനായിരം മലക്കുകള്‍ പ്രാര്‍ത്ഥിക്കുന്നതാണ്! അത് വൈകുന്നേരമാണെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ രോഗസന്ദര്‍ശകന് അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ് !”
(الألباني في السلسلة الصحيحة:١٣٦٧ وأبو داود:٣٠٩٨)