അല്ലാഹു പറയുന്നു: “(നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട്‌ പൊറുക്കുവാന്‍ തേടുകയും എന്നിട്ട് അവങ്കലേക്ക് (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണ്ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സുഖാസ്വാദ്യകരമായ ജീവിതം അനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ (അല്ലാഹുവോട് പൊറുക്കുവാന്‍ തേടാതെ) തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ (നരക) ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു!)” :(ഖുര്‍ആന്‍ 11:3)

“നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട്‌ പൊറുക്കുവാന്‍ തേടുകയും എന്നിട്ട് അവനിലേക്ക് (അല്ലാഹുവിന്‍റെ ഇസ്ലാമിക മാര്‍ഗത്തിലേക്ക്) ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ റബ്ബ് (അടിമകളോട്) അത്യധികം കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമാകുന്നു!): ഖുര്‍ആന്‍ 11:90

 

248. നബി(സ) അരുളി : “അല്ലാഹുവാണേ സത്യം! ഒരു ദിവസം എഴുപതിലും അധികം തവണ ഞാന്‍ അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുകയും അവങ്കലേക്ക് (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു!” – (البخاري:٢٣٠٧)

 

249. നബി(സ) അരുളി : “ഹേ, ജനങ്ങളേ, (പാപങ്ങള്‍ വെടിഞ്ഞ്) അല്ലാഹുവിന്‍റെ (ഇസ്ലാമിക) മാര്‍ഗത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിന്‍! ഞാന്‍ ഒരു ദിവസം നൂറു തവണ അല്ലാഹുവിനോട് പശ്ചാത്താപിക്കുന്നുണ്ട്. (തൗബ ചെയ്യുന്നുണ്ട്.)” – (مسلم:٢٧٠٢)

 

250. നബി(സ) അരുളി : “ഇപ്രകാരം അല്ലാഹുവിനോട് പൊറുക്കുവാന്‍ തേടുക:

أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ

:(صححه الألباني في سنن الترمذي:٣٥٧٧)

“അസ്തഗ്ഫിറുല്ലാഹില്‍ അളീം അല്ലദീ ലാ ഇലാഹ ഇല്ല ഹുവ, അല്‍ഹയ്യുല്‍ ഖയ്യൂം, വഅതൂബു ഇലൈഹ്.”

“അതിമഹാനായ അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച..)ക്ക് അര്‍ഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം സംരക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവനുമാണ് അവന്‍. അവങ്കലേക്ക്‌ (അല്ലാഹുവിന്‍റെ ഇസ്‌ലാമിക മാര്‍ഗത്തിലേക്ക്) ഞാന്‍ എന്‍റെയെല്ലാ പാപങ്ങളും (വെടിഞ്ഞ്) ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു.”

“എങ്കില്‍ അല്ലാഹു അവന് പൊറുത്തുകൊടുക്കുന്നതാണ്. അവന്‍ യുദ്ധത്തില്‍ നിന്ന്‍ തിരിഞ്ഞോടിയവന്‍ (വന്‍പാപി) ആണെങ്കിലും ശരി!” -(صححه الألباني في سنن الترمذي:٣٥٧٧)

 

251. നബി(സ) അരുളി : “റബ്ബ് തന്‍റെ അടിമയോട് (ആരാധകരോട്) ഏറ്റവും അടുക്കുന്നത് രാത്രിയുടെ അവസാനത്തിലാണ്. ആ സമയം (തഹജ്ജുദ് നമസ്കാരവും ദിക്റുകളും… ചെയ്ത്) അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങളര്‍പ്പിക്കുന്നവരെ പോലെ നിനക്കാകുവാന്‍ സാധിക്കുമെങ്കില്‍ നീ അപ്രകാരമാകുക!”  – (صححه الألباني في سنن الترمذي٣٥٧٩ وفي صحيح الجامع :١١٧٣ )

 

252. നബി(സ) അരുളി : “ഒരു അടിമ (ആരാധകന്‍) തന്‍റെ റബ്ബിനോട്‌ ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദില്‍ ആയിരിക്കുമ്പോഴാണ്. അതിനാല്‍ സുജൂദില്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക.” – (مسلم:٤٨٢)

 

253. നബി(സ) അരുളി : “എന്റെ മനസ്സിന് അസ്വസ്ഥതയും അസമാധാനവും ഉണ്ടാകാറുണ്ട്. (അപ്പോഴും മറ്റും) ഞാന്‍ ഒരു ദിവസം നൂറ് തവണ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യാറുണ്ട്.”

:(مسلم:٤٨٢)

Comments are closed.

Post Navigation