(എ)
(مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ)
:(الكهف:٣٩)
“മാശാഅല്ലാഹ്, ലാഖുവ്വത്ത ഇല്ലാബില്ലാഹ്!”
“(ഇത് (ഈ അനുഗ്രഹം…) അല്ലാഹു ഉദ്ദേശിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയുമില്ല!)” (അല്‍കഹ്ഫ്:39) എന്ന് പറയുക.
(ബി)
അല്ലെങ്കില്‍:
“മാശാഅല്ലാഹ്! തബാറക്കല്ലാഹു ഫീഹി!” “അല്ലാഹുവിന്റെ ഉദക്കവും, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നും പറയുക.
244. നബി(സ) അരുളി : ” നിങ്ങളിലൊരാള്‍ തന്നില്‍ തന്നെയോ, തന്റെ ധനത്തിലോ തന്റെ സഹോദരനിലോ… ആശ്ചര്യപ്പെടുത്തുന്ന നന്മ വല്ലതും കണ്ടാല്‍ അവന് അതില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കട്ടെ! (അഥവാ, മുകളിലെ സൂക്തത്തിലെ പോലെ അത് അല്ലാഹുവിന്റെ അനുഗ്രഹം ചേര്‍ത്തികൊണ്ട് പറയട്ടെ: “മാശാ അല്ലാഹ്, അനുഗ്രഹവും ആ ആശ്ചര്യമുള്ള നന്മയിലുണ്ടാകട്ടെ!” എന്നു പറയുക.) –
:(صححه الألباني في صحيح الجامع:٥٥٦)
നബി(സ) അരുളി : “നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്.” -:(مسلم:٢١٨٧)
അതുകൊണ്ട് എപ്പോഴും കണ്ണറില്‍ നിന്ന് അല്ലാഹുവില്‍ രക്ഷ തേടുക, നബി(സ) അരുളി: “നിങ്ങള്‍ കണ്ണേറില്‍ നിന്ന് അല്ലാഹുവില്‍ രക്ഷതേടുക; നിശ്ചയം, കണ്ണേറ് യഥാര്‍ത്ഥ്യമാണ്!” –
:(صححه الألباني في السلسلة الصحيحة:٧٣٧ والمسترك الحكم)