224. നബി (സ) അരുളി: “സത്യവിശ്വാസികളാകുന്നതുവരെ (ഈമാനുണ്ടാകുന്നതുവരെ) നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങളാരും സത്യവിശ്വാസികളും (ഈമാനുള്ളവരും, സ്വര്‍ഗാവകാശികളും) ആകുകയുമില്ല! നിങ്ങളുടെ ഇടയില്‍ പരസ്പരം സ്നേഹം ഉണ്ടായിത്തീരുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? നിങ്ങള്‍ നിങ്ങളുടെ ഇടയില്‍ സലാം (“അല്ലാഹു നിങ്ങളുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ.” എന്ന പ്രാര്‍ത്ഥന) അധികരിപ്പിക്കുക!”

:(مسلم:٥٤ وسنن ابن ماجه:٦٨)

 

225. അമ്മാര്‍ (റ) നിവേദനം: “മൂന്ന്‍ കാര്യങ്ങള്‍ ഒരാളിലുണ്ടായാല്‍ അയാള്‍ സത്യവിശ്വാസം (ഈമാന്‍) ഉള്ളവനായി: “നിന്‍റെ ആത്മാവില്‍ നിന്നുള്ള നീതി പാലനം (അഥവാ, ഭരണകൂടത്തെയോ, ജനങ്ങളെയോ ഭയന്നിട്ടല്ലാതെ; അല്ലാഹുവെ ഭയന്നിട്ടുള്ള നീതിപാലനം), ലോകത്തിന് സലാം വ്യാപിപ്പിക്കല്‍, ദാരിദ്ര്യമുണ്ടായിരിക്കെ ദാനം ചെയ്യല്‍.”

:(البخاري:بين رقم ٢٧ ف ٢٨)

 

226. “അബ്ദുല്ലാഹ് ബ്ന്‍ഉമര്‍ (റ) നിവേദനം: ഒരാള്‍ നബി (സ) യോട് ചോദിച്ചു : ശ്രേഷ്ഠമായ ഇസ്ലാമെന്താണ് ? അവിടുന്ന് അരുളി: ‘ഭക്ഷണം കൊടുക്കുക, നിനക്ക് അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുക എന്നതാണ്.”

:(البخاري:١٢ ومسلم:٣٩ )

Comments are closed.

Post Navigation