“നബി(സ) യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു!”

:(السلسلة الصحيحة: ۲۰۳۵‚ وحسنه الألباني في صحيح الجامع  : ۴۵۲۳)

 

219. നബി(സ) അരുളി : “ആരെങ്കിലും എന്‍റെ [നബി(സ)യുടെ] മേല്‍ ഒരു സ്വലാത്ത് (“അല്ലാഹു നബി(സ)യുടെ മേല്‍ അനുഗ്രഹവും രക്ഷയും ചൊരിയട്ടെ” എന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു അതുചൊല്ലിയവന്‍റെ മേല്‍ പത്തു സ്വലാത്തിന്‍റെ (പത്തിരട്ടി അനുഗ്രഹവും രക്ഷയും നന്മകളും) പ്രതിഫലം നല്‍കുന്നു!”

നബി(സ) അരുളി : “ആരെങ്കിലും എന്‍റെമേല്‍ രാവിലെ പത്തും വൈകുന്നേരം പത്തും സ്വലാത്ത് ചൊല്ലിയാല്‍ അവര്‍ക്ക് എന്‍റെ പരലോക ശുപാര്‍ശ ഖിയാമത്ത് നാളില്‍ ലഭിക്കപ്പെടും”

:(حسن الألباني في صحيح الجامع: ٦٣٥٧)

220. നബി (സ) അരുളി : “എന്‍റെ ഖബറിടം നിങ്ങള്‍ ഉത്സവം, ഈദ്, ഉറൂസ്… സ്ഥലമാക്കരുത്. എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലുക; നിങ്ങള്‍ എവിടെയാണെങ്കിലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തുന്നതാണ്!”

:(صححه الألباني في سنن أبي داود :٢٠٤٢)

 

221. നബി(സ) അരുളി : “ഒരാളുടെ അടുക്കല്‍ വെച്ച് എന്‍റെ പേര്‍ സൂചിപ്പിക്കപ്പെട്ടിട്ടും അവന്‍ എന്‍റെ മേല്‍ സ്വലാത്ത് ചൊല്ലാതിരുന്നാല്‍ അവന്‍ (അനുഗ്രഹവും രക്ഷയും നബി(സ)ക്ക് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതിലും അനുഗ്രഹവും രക്ഷയും തനിക്ക് നേടിയെടുക്കുന്നതിലും) പിശുക്കനാണ്!”

:(صححه الألباني في سنن الترمذي :٣٥٤٦)

 

222. നബി (സ) അരുളി : “അല്ലാഹുവിന് ഭൂമിയില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരു കൂട്ടം മലക്കുകളുണ്ട്. എന്‍റെ സമുദായത്തില്‍ നിന്നുള്ള സലാം (സ്വലാത്ത്) അവര്‍ എനിക്ക് എത്തിക്കുന്നതാണ്.”

:(صححه الألباني في سنن النسائي:١٢٨٢)

 

223. നബി (സ) അരുളി: “വല്ലവനും എന്‍റെ മേല്‍ സലാം ചൊല്ലിയാല്‍ അത് മടക്കുന്നതുവരെ അല്ലാഹു എന്‍റെ റൂഹിനെ എന്‍റെ മേല്‍ ഇടുന്നതാണ്.”

:(حسنه الألباني في سنن أبي داود:٢٠٤١ )

Comments are closed.

Post Navigation