നബി (സ) അരുളി : “ആരെങ്കിലും ഒരു സദസ്സിലിരുന്ന് അവിടെനിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് (ചുവടെ വരുന്ന 196ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല!”

196.

سُبْحـانَكَ اللّهُـمَّ وَبِحَمدِك، أَشْهَـدُ أَنْ لا إِلهَ إِلاّ أَنْتَ أَسْتَغْفِرُكَ وَأَتوبُ إِلَـيْك

:(صححه الألباني في سنن الترمذي:٣٤٣٣ وفي سنن أبي داود:٤٨٥٩)

“സുബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ല അന്‍ത അസ്തഗ്ഫിറുക്ക വഅതൂബു ഇലൈക്ക്.”

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍! നിന്നെ ഞാന്‍ (അത്യധികം) സ്തുതിക്കുകയും നിനക്ക് ഞാന്‍ നന്ദികാണിക്കുകയും ചെയ്യുന്നു! യഥാര്‍ത്ഥത്തില്‍ നീ അല്ലാതെ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്‍റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.”

Comments are closed.

Post Navigation