150.

اَللهُمَّ اغْفِرْلِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ الأَعْلَى

: (البخاري:٤٤٤٠ ومسلم:٢٤٤٤)

“അല്ലാഹുമ്മ-ഗ്ഫിര്‍ലീ വ-ര്‍ഹംനീ വ-അല്‍ഹിഖ്നീ ബി-ര്‍റഫീഖില്‍ അഅ് ലാ.”

“അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരുകയും എന്നോട് കരുണകാണിക്കുകയും എന്നെ ഉന്നതരായ കൂട്ടുകാരോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ.”

ശേഷം പറയുക:

 

151.

لَا إِلَهَ إِلَّا الله، إِنَّ للمَـوْتِ لَسَكَـرات

: (البخاري)

“ലാ ഇലാഹ-ഇല്ലല്ലാഹു, ഇന്ന ലില്‍ മൌതി ലസകറാത്’

“ലാ ഇല്ലാഹ ഇല്ലല്ലാഹു, (യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല)”

“നബി (സ) മരണാവസരത്തില്‍ തന്‍റെ ഇരുകൈകളും വെള്ളത്തില്‍ നനച്ചു അത് കൊണ്ട് മുഖം തടവി പറഞ്ഞു : ‘ലാ ഇലാഹ ഇല്ലല്ലാഹു,’ (യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല). മരണത്തിന് വേദനകളുണ്ട്, തീര്‍ച്ച!”

 

നരകത്തീ ബാധിക്കാതിരിക്കുവാന്‍ രോഗി പ്രാര്‍ത്ഥിക്കേണ്ടത്.

 

നബി (സ) അരുളി : ആരെങ്കിലും രോഗിയായിരിക്കെ ഇത് (താഴെ വരുന്ന 152-ആം നമ്പര്‍ പ്രാര്‍ത്ഥന) പറഞ്ഞശേഷം മരണപ്പെട്ടാല്‍ അയാളെ നരകത്തീ ബാധിക്കില്ല!”:

 

152.

لا إلهَ إلاّ اللّهُ وَاللّهُ أَكْبَـر، لا إلهَ إلاّ اللّهُ وحْـدَهُ لا شَريكَ لهُ، لا إلهَ إلاّ اللّهُ لهُ المُلكُ ولهُ الحَمْد، لا إلهَ إلاّ اللّهُ وَلا حَـوْلَ وَلا قُـوَّةَ إِلاّ بِالله

: (صححه الألباني في سنن الترمذي:٣٤٣٠ وصححه الألباني في سنن ابن ماجة:٣٧٩٤)

“ലാ-ഇലാഹ ഇല്ല-ല്ലാഹു-വല്ലാഹു അക്ബര്‍, ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു, ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലാ-ഇലാഹ ഇല്ല-ല്ലാഹു ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, ലാ-ഇലാഹ ഇല്ല-ല്ലാഹു വലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി.”

“യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. (അവന്‍) അല്ലാഹു ഏറ്റവും മഹാനും ഏറ്റവും വലിയവനുമാണ്!; യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന്‍ (അല്ലാഹു) ഏകനും പങ്കുകാരില്ലാത്തവനുമാണ്!; യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) പരമാധികാരമുള്ളവനാണ്! അവനുതന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത കഴിവും ശക്തിയുമില്ല!)”

Comments are closed.

Post Navigation