114.

നബി (സ) അരുളി : “നല്ല സ്വപ്നം അല്ലാഹുവില്‍ നിന്നും; ദുഷിച്ച സ്വപ്നം പിശാചില്‍ നിന്നുമാണ്. ദുഷിച്ച സ്വപ്നം കണ്ടാല്‍ (1) മൂന്നു തവണ അവന്‍ ഇടത് ഭാഗത്ത് (ഉമിനീര്‍ തെറിപ്പിച്ച്) ഊതുക. (2) പിശാചില്‍ നിന്നും അവന്‍ കണ്ടതിന്‍റെ തിന്മയില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ ചോദിക്കുക, (അപ്പോള്‍ അത് ബാധിക്കില്ല) (3) ദുഷിച്ച സ്വപ്നം അവന്‍ ആരോടും പറയാതിരിക്കട്ടെ. (4) നല്ല സ്വപ്നം അവന്‍ സന്തോഷവാര്‍ത്ത അറിയിക്കട്ടെ, തനിക്ക് ഇഷ്ടമുള്ളവരോടല്ലാതെ അത് പറയാതിരിക്കട്ടെ. (5) അവന്‍ (ദുഷിച്ച സ്വപ്നം കണ്ടാല്‍) കിടന്ന ഭാഗത്ത് നിന്ന് തെറ്റി കിടക്കട്ടെ.”

അതിനു ശേഷം:   (البخار:٦٩٩٥ مسلم:٢٢٦١-لفض له )

115.

“അവന്‍ എഴുന്നേറ്റ് (ഉദ്ദേശിക്കുന്നെങ്കില്‍: തഹജ്ജുദ്, അല്ലെങ്കില്‍ രണ്ടു റക്അത്ത് സുന്നത്ത്) നമസ്കരിക്കട്ടെ.” (مسلم:٢٢٦٣)

Comments are closed.

Post Navigation