ചുവടെവരുന്ന പ്രാര്‍ത്ഥനകളിലും ദിക്റുകളിലും ഇഷ്ടമുള്ളതെല്ലാം ചൊല്ലാം. അവയില്‍ 66,67,68,69 നമ്പര്‍ ദിക്റുകള്‍ എല്ലാ ഫര്‍ള് നമസ്ക്കാര ശേഷവും ചൊല്ലുക :

(1) ചുവടെവരുന്ന ദിക്ര്‍ മൂന്ന് തവണ ചൊല്ലുക:

66.

Download

أَسْتَغْفِرُ اللهَ

: (مسلم:٥٩١)

“അസ്തഗ്ഫിറുല്ലാഹ്”

“(അല്ലാഹുവിനോട് ഞാന്‍ പൊറുക്കുവാന്‍ തേടുന്നു)”

 

(2) അതിനെതുടര്‍ന്നു ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക:

اَللهُمَّ أَنْتَ السَّلامُ, وَمِنْكَ السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ

: (مسلم:٥٩١)

“അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം, തബാറക്ത യാദല്‍ ജലാലി വല്‍ ഇക്റാം.”

“അല്ലാഹുവേ! നീയാണ് രക്ഷയും സമാധാനവും നല്‍കുന്നവന്‍ (സലാം), നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും (സലാം). അത്യുന്നതിയും അതിമഹത്വമുള്ളവനേ, നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു!”

 

(3) ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക:

 

67.

Download

لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ

: (بخاري:٦٦١٥ ومسلم:٥٩٣)

“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്.”

“യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്‌. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്‌. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുള്ളവനാണ്! അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല!; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും)!”

 

(4) ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക:

68.

Download

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ . لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، لاَ إِلَهَ إِلاَّ اللهُ ، وَلاَ نَعْبُدُ إِلاَّ إِيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إِلَهَ إِلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

: (مسلم:٥٩٤)

“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍. ലാ ഹൌല വലാ ഖുവ്വത ഇല്ലാ ബില്ലാഹി, ലാ ഇലാഹ ഇല്ലല്ലാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹു ന്നിഅ്മതു വലഹുല്‍ ഫള്ലു, വലഹു സനാഉല്‍ ഹസനു, ലാ ഇലാഹ ഇല്ലല്ലാഹു മുഹ്’ലിസീന ലഹുദ്ദീന വലവ് കരിഹല്‍ കാഫിറൂന്‍.”

“യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല! യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നുമില്ല. അവനാണ് (ഞങ്ങള്‍ക്ക്‌ ലഭിക്കുന്നതും ലഭിക്കാത്തതുമായ) എല്ലാ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്‍റെയും നാഥന്‍! അത്യുത്തമമുള്ള എല്ലാ സ്തുതികളും അവനുണ്ട്. ആരാധനക്കര്‍ഹനായി യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല. ദീന്‍ (മതം, ആരാധന, കീഴ്വണക്കം.. ) അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നവരില്‍ പെട്ടവനാണ് ഞാന്‍. ഖുര്‍ആനും ഹദീസും നിഷേധിക്കുന്നവര്‍ക്ക് അത് വെറുപ്പാണെങ്കിലും ശരി.”

 

നബി(സ) അരുളി : “ഒരാള്‍ ഫര്‍ദ് നമസ്കാര ശേഷം (ചുവടെ 69ആം നമ്പറിലെ ‘4’ ദിക്റുകള്‍) ചൊല്ലിയാല്‍ അയാളുടെ (ചെറു)പാപങ്ങള്‍ കടലിലെ കുമിളകളുടെ അത്ര(യധികം) ഉണ്ടെങ്കിലും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്”

 

(5) ചുവടെവരുന്ന ദിക്ര്‍ മുപ്പത്തിമൂന്നു തവണ ചൊല്ലുക:

(69)

Download

(എ)   سُبْحَانَ اللهِ- ثَلاَثًا وَثَلاَثِينَ 

: (مسلم:٥٩٧)

“സുബ്ഹാനല്ലാഹ്”

“(അല്ലാഹു എത്രയധികം പരിശുദ്ധന്‍!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)

 

الْحَمْدُ لِلهِّ – ثَلاَثًا وَثَلاَثِينَ

: (مسلم:٥٩٧)

“അല്‍ഹംദുലില്ലാഹ്.”

“(എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്)!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)

 

اللهُ أَكْبَرُ –  ثَلاَثًا وَثَلاَثِينَ

: (مسلم:٥٩٧)

“അല്ലാഹു അക്ബര്‍.”

“(അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്‍)!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)

(ബി)

(6) ചുവടെവരുന്ന ദിക്ര്‍ ഒരു തവണ ചൊല്ലുക :

Download

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ – مرة واحده

: (مسلم:٥٩٧)

“ലാ-ഇലാഹ ഇല്ല-ല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍-മുല്‍കു വ ലഹുല്‍-ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍.”

(അല്ലാഹു മാത്രമല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!) (ഒരു തവണ ചൊല്ലുക)

(7) ചുവടെവരുന്ന മൂന്നു സൂറത്തുകളും ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാര ശേഷവും ചൊല്ലുക:

ഉഖ്ബ ബിന്‍ ആമിര്‍ (റ) നിവേദനം : എല്ലാ (ഫര്‍ദ്) നമസ്കാരത്തിന് ശേഷവും ‘ഖുല്‍ ഹുവല്ലാഹു അഹദ്…, ‘ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ‘ഖുല്‍ അഊദു ബിറബ്ബിന്നാസ്’… സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി(സ) കല്‍പ്പിക്കുകയുണ്ടായി. (صححه الألباني في سنن النسائي :١٣٣٦)

നബി(സ) അരുളി : “എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നീ ഖുല്‍ ഹുവല്ലാഹു അഹദ്…, ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ഖുല്‍ അഊദു ബിറബ്ബിന്നാസ്‌… സൂറത്തുകള്‍ പാരായണം ചെയ്‌താല്‍ നിനക്ക് (രോഗം, സിഹ്റ്, കണ്ണേറ്, വിഷാദരോഗം…) എല്ലാത്തിനും അവ മതിയാകുന്നതാകുന്നു.” (صححه الألباني في صحيح الجامع:٤٤٠٦ وحسنه في سنن أبي داود:٥٠٨٢)

70.

Download

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾

(سورة الإخلاص:١-٤)

“കുല്‍: ഹുവല്ലാഹു അഹദ്, അല്ലാഹു സ്വമദ്, ലം യലിദ്, വലം യൂലദ്, വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്.”

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (1) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (3) അവന്ന് തുല്യനായി ആരും ഇല്ലതാനും. (4)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾

(سورة الفلق:١-٥)

“കുല്‍: അഊദു ബി റബ്ബില്‍ ഫലഖ്. മിന്‍ ശര്‍റി മാ ഖലക്. വമിന്‍ ശര്‍റി ഗാസിഖിന്‍ ഇദാ വഖബ്. വമിന്‍ ശര്‍റി ന്നഫ്ഫാസാത്തി ഫില്‍ ഗുഖദ്. വമിന്‍ ശര്‍റി ഹാസിദിന്‍ ഇദാ ഹസദ്.”

“പറയുക. പുലരിയുടെ റബ്ബിനോട്‌ ഞാന്‍ രക്ഷതേടുന്നു.(1) അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും, (2) ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും, (3) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും, (4) അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും. (5)”

 

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾

(سورة الناس:١-٦)

“കുല്‍: അഊദു ബി റബ്ബിന്നാസ്‌. മലികിന്നാസ്‌. ഇലാഹിന്നാസ്‌. മിന്‍ ശര്‍റില്‍ വസ്വാസില്‍ ഖന്നാസ്. അല്ലദീ യുവസ്വിസു ഫീ സ്വുദൂരിന്നാസ്.മിനല്‍ ജന്നത്തി വന്നാസ്.”

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. (1) മനുഷ്യരുടെ രാജാവിനോട്‌. (2) മനുഷ്യരുടെ ദൈവത്തോട്‌. (3) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌. (4) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. (5) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (6)

 

(8) ‘ആയത്തുല്‍-കുര്‍സി’ ഒരു തവണ എല്ലാ ഫര്‍ള് നമസ്ക്കാരശേഷവും ചൊല്ലുക:

നബി(സ) അരുളി : “ഒരാള്‍ എല്ലാ ഫര്‍ള് നമസ്ക്കാരശേഷവും “ആയത്തുല്‍-കുര്‍സി” ചൊല്ലിയാല്‍ അയാള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ മരിക്കുന്ന താമസമല്ലാതെയില്ല!”

: (صححه الألباني في السلسلة الصحيحة:٩٧٢)

 

71.

Download

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ (سورة البقرة:٢٥٥)

(على كل صلاة)

(صحيح رواه النسائي في الكبرى :٩٩٢٨ وصححه الألباني في صحيح الجامع:٢٤٢٤)

“അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാതഅ്ഹുദുഹു സിനതുന്‍ വലാ നൌം, ലഹു മാഫിസ്സമാവാത്തി വ മാഫില് ‍അര്‍ള്വ്, മന്‍ ദല്ലദീ യശ്‍ഫഉ ഇന്‍ദഹു ഇല്ലാ ബി ഇദ്നിഹി, യഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഹല്‍ഫഹും, വലാ യുഹീത്വൂന ബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ  ബിമാ ശാഅ, വസിഗ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍ അര്‍ള്വ വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അള്വീം.”

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (2:255)

 

(9) ചുവടെവരുന്ന ദിക്റ് സുബ്ഹിക്കും മഗ്രിബിനും ശേഷം ചൊല്ലുക:

നബി(സ) അരുളി : “ആരെങ്കിലും ഒരു ദിവസം പത്ത് തവണ : “ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുല്‍ മുല്‍ക്കു വലഹുല്‍ ഹംദു യുഹ് യീ വയുമീതു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍.” (ചുവടെ വരുന്ന 72 ആം നമ്പര്‍ ദിക്ര്‍) രാവിലെയും വൈകുന്നേരവും ചൊല്ലിയാല്‍ അയാള്‍ക്ക് അവ ഓരോന്നിനും പത്ത് നന്മകള്‍ വീതം രേഖപ്പെടുത്തപ്പെടുകയും; അയാളുടെ പത്ത് തിന്മകള്‍ മായ്ക്കപ്പെടുകയും; അയാളുടെ പത്ത് പദവികള്‍ ഉയര്‍ത്തപ്പെടുകയും, എല്ലാ വെറുക്കപ്പെടുന്ന പാപങ്ങളില്‍ നിന്നും അയാള്‍ക്ക് അല്ലാഹുവിന്‍റെ സംരക്ഷണം ലഭിക്കപ്പെടുന്നതും, ശപിക്കപ്പെട്ട ശൈത്താനില്‍ നിന്നും അല്ലാഹുവിന്‍റെ സംരക്ഷണം അയാള്‍ക്ക് ലഭിക്കുപ്പെടുന്നതുമാണ്. അയാളുടെ (ചെറുതും വലുതുമായ) ശിര്‍ക്ക് അല്ലാത്ത മറ്റു പാപങ്ങളെല്ലാം മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്. (അല്ലാഹുവിന്‍റെ തൗഹീദില്‍ – ഏകത്വത്തില്‍ – പങ്കു ചേര്‍ത്തുള്ള വിശ്വാസം; അല്ലാഹുവിന് പുറമെ നബിമാര്‍, ഔലിയാക്കള്‍, വിഗ്രഹങ്ങള്‍, യേശു തുടങ്ങിയവരെ വിളിച്ചുപ്രാര്‍ത്ഥിക്കല്‍; അവര്‍ക്ക് നേര്‍ച്ച ചെയ്യല്‍; അവര്‍ക്ക് ബലി അറവ് നല്‍കല്‍… തുടങ്ങിയ ശിര്‍ക്കില്‍ പെടുന്നു. ഇത് വിഗ്രഹാരാധനക്ക് തുല്ല്യമായ വന്‍പാപമാകുന്നു!)

( تحقيق الألباني حسن لغيره في صحيح الترغيب والترحيب:٤٧٧)

 

72.

Download

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

: (عشرة مرات بعد صلاة المغرب والصبح )

:(حسن لغيره في صحيح الترغيب والترحيب:٤٧٧ الألباني)

“ലാ-ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍-ഹംദു, യുഹ്യീ വയുമീത്തു,വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍.”

“യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി അറവ്, നേര്‍ച്ച…) ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. ജീവന്‍ നല്‍കുന്നതും എടുക്കുന്നതും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്!”

 

(10) ചുവടെ വരുന്ന ദിക്റ് സുബ്ഹിക്ക് ശേഷം ചൊല്ലുക:

73.

Download

اَللهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً ، وَرِزْقاً طَيِّباً ، وَعَمَلاً مُتَقَبَّلاً

:(صححه الألباني في سنن ابن ماجة:٩٢٥، أن النبي كان يقول:إذا صلى الصبح حين يسلم)

(البخاري:٦٣٨٢ وفي سنن أبي داود:١٥٣٨)

“അല്ലാഹുമ്മ ഇന്നീ അസ്അലുക ഇല്‍മന്‍ നാഫിഅന്‍ വ രിദ്ഖന്‍ ത്വയ്യിബന്‍ വഅമലന്‍ മുതഖബ്ബലന്‍.”

“അല്ലാഹുവേ! ഉപകാരപ്രദമായ വിജ്ഞാനവും, വിശുദ്ധിയുള്ള ഉപജീവനവും, (നീ) സ്വീകരിക്കുന്ന അനുഷ്ഠാനങ്ങളും നിന്നോട് ഞാന്‍ ചോദിക്കുന്നു.”

Comments are closed.

Post Navigation