“നബി (സ) അരുളി : ഒരാള്‍ ഇപ്രകാരം (ചുവടെ വരുന്ന 20ആം നമ്പര്‍ പ്രാര്‍ത്ഥന ദൃഢവിശ്വാസത്തോടെ) ചൊല്ലിയാല്‍ ശൈത്താന് പറയും : ഈ ദിവസം മുഴുവനും അയാള്‍ എന്നില്‍ നിന്ന് സംരക്ഷിക്കപ്പെട്ടവനാണ്.
20.
Downloadأَعُوذُ بِاللهِ الْعَظِيمِ, وَبِوَجْهِهِ الُكَرِيمِ, وَسُلْطَانِهِ الْقَدِيمِ, مِنَ الشَّيْطَانِ الرَّجِيمِ
: (صححه الألباني في سنن أبي داود:٤٦٦)
“അഊദുബില്ലാഹില്അളീം, വബി വജിഹില്‍ കരീം, വസുല്ത്താനിഹില്ഖ്വദീം, മിന ശൈത്താനിര്‍റജീം.”
(“അതിമഹാനായ അല്ലാഹുവെ കൊണ്ടും, അതിമഹനീയമായ അവന്റെ വജ്ഹ് (മുഖം, തൃപ്തി) കൊണ്ടും, അനശ്വരമായ അവന്റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.”)
തുടര്‍ന്ന് ചൊല്ലുക:
(*)بِسْمِ اللهِ ، وَالصَّلاةُ وَالسَّلاَمُ عَلَى رَسُولِ اللهِ
(**)اَللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ ،
(*) : (صححه الألباني في سنن ابن ماجة :٧٧١)
(**) : (مسلم:٧١٣ وصححه الألباني في سنن ابن ماجة:٧٧٢)
“ബിസ്മില്ലാഹി, വസ്സ്വലാതു വസ്സലാമു അ’ലാറസൂലില്ലാഹി, അല്ലാഹുമ്മ ഇഫ്തഹ്ലീ അബ്-വാബ റഹ്മതിക.”
(“അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ ദൂതന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാകട്ടെ. അല്ലാഹുവേ! നിന്റെ പരമകാരുണ്യത്തിന്റെ കവാടങ്ങള്‍ നീ എനിക്ക് തുറന്നു തരേണമേ!.”)